HOME
DETAILS
MAL
കാര്‍ഷിക വായ്പ പദ്ധതിയെ ചോദ്യംചെയ്ത കര്‍ഷകനെ ഭക്ഷ്യമന്ത്രി ഭീഷണിപ്പെടുത്തിയതായി പരാതി
backup
April 19 2019 | 22:04 PM
ജയ്പൂര്‍: അശോക് ഗെലോട്ട് സര്‍ക്കാരിന്റെ കാര്‍ഷിക വായ്പ എഴുതി തള്ളുന്ന പദ്ധതിയെ ചോദ്യം ചെയ്ത കര്‍ഷകനെ രാജസ്ഥാന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി രമേശ് മീന ഭീഷണിപ്പെടുത്തിയതായി പരാതി. വായ്പ എഴുതി തള്ളുന്ന പദ്ധതിയെ ചോദ്യം ചെയ്ത കര്‍ഷകനെ മന്ത്രി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയിയില്‍ വൈറലായി കഴിഞ്ഞു.
ഏപ്രില്‍ 15 നായിരുന്നു സംഭവം. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് ജാതവിന്റെ കരോളി ജില്ലയിലെ റാലിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സര്‍ക്കാരിന്റെ വായ്പ എഴുതി തള്ളല്‍ പദ്ധതിയെ കുറിച്ച് കര്ഷകന് ചോദ്യങ്ങള്‍ ഉന്നയിച്ചത്.രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിച്ച് 10 ദിവസത്തിനകം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."