സഊദിയിൽ ഇന്ന് 1,528 രോഗ മുക്തി, 31 മരണം, 1,413 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,528 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31 രോഗികൾ മരണപ്പെടുകയും 1,413 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
?تحديث إحصائيات فيروس كورونا
— سعودي 24 لمكافحة كورونا (@saudi24_corona) August 15, 2020
بالسعودية 15 اغسطس 2020م :
?إصابات جديدة 1,413
◀️إجمالي الحالات 297,315
?حالات شفاء جديدة 1,528
◀️إجمالي حالات الشفاء 264,487
↕️نسبة الشفاء 88.96٪
?وفيات جديدة 31
◀️إجمالي الوفيات 3,369
↕️نسبة الوفيات 1.13٪
?عناية مركزة -16
◀️إجمالي 1,766 pic.twitter.com/HcuSefGlIp
29,459 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,766 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇന്ന് ഏറ്റവും കൂടുതൽ പുതിയ വൈറസ് ബാധ കണ്ടെത്തിയ ഖമീസ് മുശൈതിൽ 76 പുതിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. ദമാം 68, മക്ക 65, റിയാദ് 59, ജിദ്ദ 57, ജസാൻ 57, ഹായിൽ 55, യാമ്പു 53എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,369 ആയും വൈറസ് ബാധിതർ 297,315 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,528 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 264,487 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."