HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: ജാമ്യ ഹരജിയില്‍ വാദം നാളെ
backup
May 01 2017 | 02:05 AM
തലശ്ശേരി: കൊട്ടിയൂര്‍ പീഡന കേസിലെ മുഖ്യപ്രതി ഫാ.റോബിന് വടക്കുംചേരി നല്കിയ ജാമ്യ ഹരജിയില്‍ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക്-ഒന്ന്) കോടതി ജഡ്ജ് ശ്രീകലാ സുരേഷ് മുന്‍പാകെ ചൊവ്വാഴ്ച വാദം നടക്കും.
പ്രതി നേരത്തെ നല്കിയ ജാമ്യ ഹരജി ഇതേ കോടതി കഴിഞ്ഞ മാസം ഏഴിന് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതി വീണ്ടും ജാമ്യ ഹരജിയുമായി കോടതി മുന്‍പാകെ എത്തുകയായിരുന്നു. കേസ് അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച സ്ഥിതിക്ക് ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."