HOME
DETAILS

വിശ്വാസത്തിനു മുന്നില്‍ നിഷ്പ്രഭമായി ജനകീയ വിഷയങ്ങള്‍

  
backup
April 19 2019 | 22:04 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


കൊച്ചി: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടി കേന്ദ്ര-സംസ്ഥാന ഭരണ മുന്നണികള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലാകാറാണ് പതിവ്. ഭരിക്കുന്ന മുന്നണിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം സമ്മതിക്കാറുമുണ്ട്. എന്നാല്‍, ഇക്കുറി ആരും ആ വാദം ഉന്നയിക്കുന്നില്ല.
കേരളം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നിട്ടും സജീവ പ്രശ്‌നങ്ങള്‍ പ്രചാരണ വിഷയമാകുന്നില്ല. ശബരിമല വിവാദത്തിന്റെ മറവില്‍ ജനകീയ പ്രശ്‌നങ്ങള്‍ മൂടിവയ്ക്കുകയാണ്.


പ്രളയാനന്തര പുനര്‍നിര്‍മാണമാണ് പ്രധാന പ്രശ്‌നങ്ങളില്‍ മുഖ്യം. കഴിഞ്ഞ ഓഗസ്റ്റ് 15, 16 തിയതികളിലുണ്ടായ മഹാപ്രളയത്തില്‍ സംസ്ഥാനത്ത് ലക്ഷക്കണക്കിനുപേരാണ് ദുരിതമനുഭവിച്ചത്. 17,000 വീടുകള്‍ പൂര്‍ണമായും രണ്ടുലക്ഷത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ലക്ഷക്കണക്കിനുപേര്‍ ദുരിതാശ്വാസ ക്യാംപിലുമായി.
തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് ആയിരംകോടി അനുവദിക്കാന്‍ ഒക്ടോബറില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് പതിനായിരം മുതല്‍ രണ്ടുലക്ഷം രൂപവരെയും പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് നാലുലക്ഷം രൂപയുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ആദ്യം ഡിസംബറിനകവും പിന്നെ മാര്‍ച്ച് 31നകവും പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞ അധികൃതര്‍ ഇപ്പോഴത് ജൂണ്‍ 30നകം എന്നാക്കിമാറ്റി. മാത്രമല്ല, ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിലും വ്യാപക പരാതികള്‍ ഉയര്‍ന്നു. അര്‍ഹര്‍ അവഗണിക്കപ്പെട്ടതിനൊപ്പം രാഷ്ട്രീയ സ്വാധീനം വഴി അനര്‍ഹര്‍ ഗുണഭോക്തൃ പട്ടികയില്‍ കടന്നുകൂടി ദുരിതാശ്വാസ തുക കൈപ്പറ്റി. റോഡും പാലവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍ നിര്‍മാണത്തിന് ഇതുവരെ കണ്‍സള്‍ട്ടന്‍സിയെപ്പോലും നിശ്ചയിച്ചിട്ടുമില്ല.


പ്രളയത്തിന് കാരണമായത് ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടുപോലും ചര്‍ച്ചയാകാതെ ശബരിമല വിവാദം കാത്തു. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഇക്കാര്യങ്ങളെല്ലാം ഇഴകീറി പരിശോധിക്കാറ്. എന്നാല്‍, പ്രചാരണത്തില്‍ ശബരിമല വിവാദം മുഖ്യസ്ഥാനം കൈയടക്കിയതോടെ പ്രളയാനന്തര പുനര്‍നിര്‍മാണ പിഴവുകള്‍ മുങ്ങിപ്പോയി. വിലക്കയറ്റം, പ്രവാസികളുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും വിചാരണ ചെയ്യപ്പെടാതെ പോയി.
ശബരിമല മുഖ്യ വിഷയമാക്കുന്ന എന്‍.ഡി.എ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഇടതുമുന്നണിയെ രക്ഷിക്കുന്നു. പകരം, വര്‍ഗീയത മാത്രം പ്രചാരണ വിഷയമാക്കിയതിലൂടെ നോട്ട് നിരോധനവും, ജി.എസ്.ടിയും ഉന്നയിക്കുന്നതില്‍ നിന്ന് ഇടതുമുന്നണിയും വഴിമാറി. നോട്ട് നിരോധനത്തിലെ അഴിമതിയും മറ്റും കോണ്‍ഗ്രസ് നേതൃത്വം ദേശീയ തലത്തില്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അത് കേരളത്തില്‍ സജീവമല്ല. ശബരിമല എന്ന ഒറ്റവിഷയം മാത്രം പ്രചാരണ വിഷയമായതോടെ തെരഞ്ഞെടുപ്പ് യോഗങ്ങളും വിരസമായി. കടുത്ത ചൂടുകൂടിയായതോടെ പ്രചാരണ യോഗങ്ങള്‍ക്ക് ശ്രോതാക്കളും കുറഞ്ഞു. പലയിടത്തും സ്ഥാനാര്‍ഥികളും അണികളും മാത്രമായി ശ്രോതാക്കള്‍. സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളിലും മുന്തിയ പരിഗണന ശബരിമലയ്ക്കുതന്നെ. അതേസമയം, വിവിധ തെരഞ്ഞെടുപ്പ് സര്‍വേകളില്‍ സംസ്ഥാനത്ത് 10 ശതമാനം പേര്‍ക്ക് മാത്രമേ ഈ വിഷയത്തില്‍ താല്‍പര്യമുള്ളൂ എന്നും വ്യക്തമായിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago