ജനഗണമന പാടി 106 കുരുന്നുകൾ നടന്നു കയറിയത് ലോക റിക്കാർഡിലേക്ക്; നേതൃത്വം നൽകിയത് ഖത്തറിലെ പ്രവാസി കുടുംബം
ദോഹ: ബോലോ ഭാരത് മാതാ കീ എന്ന സംഗീത ആല്‍ബത്തിലൂടെ ലോക റെക്കോഡിട്ട് ഖത്തറിലെ മലയാളി കുടുംബം. ഒരൊറ്റ ടൈംലൈനില്‍ ഏറ്റവും കൂടുതല്‍ ഓഡിയോകളും വീഡിയോകളും ഉള്‍പ്പെടുത്തിയ ഏറ്റവും ചെറിയ വീഡിയോ ആല്‍ബം എന്നതിനുള്ള യു.ആര്‍.എഫ് വേള്‍ഡ് റെക്കോഡ്സിലാണ് ഇവര്‍ ഇടം നേടിയത്. ഏഴു വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന പ്രജീത് രാമകൃഷ്ണനും, ഭാര്യ ആരതി രാധാകൃഷ്ണനും കുടുംബവുമാണ് വ്യത്യസ്തമായ സംഗീത ആല്‍ബത്തിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഇന്ത്യ, യുകെ, ബംഗ്ലാദേശ്, കുവൈത്ത്, ഖത്തര്‍, ജര്‍മനി, ബഹ്റയ്ന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ആല്‍ബത്തില്‍ പാടിയത്. 162 ഓഡിയോ ട്രാക്കുകളും 118 വീഡിയോ ട്രാക്കുകളുമാണ് ഈ കൊച്ച് ആല്‍ബത്തിലുള്ളത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ശബ്ദം, ദേശീയ പതാക ഉയര്‍ത്തി ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗം, ഇന്ത്യ എന്റെ രാജ്യമാണ്, എന്നു തുടങ്ങുന്ന പ്രതിഞ്ജ തുടങ്ങിയവ ആല്‍ബത്തിന്റെ ഭാഗമാണ്. 106 കുട്ടികളില്‍ പ്രജിത്തിന്റെയും ആരതിയുടെയും മക്കളായ ആദ്യ പ്രജിത്തും അക്ഷിത പ്രജിത്തും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."