HOME
DETAILS

പ്രചാരണം അവസാനിക്കുന്നു; നാളെ കൊട്ടിക്കലാശം

  
backup
April 19 2019 | 22:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


തിരുവനന്തപുരം: ഒരുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. തിങ്കളാഴ്ച നിശബ്ദ പ്രചാരണം. ചൊവ്വാഴ്ച കേരളം വിധിയെഴുതും. കൊണ്ടും കൊടുത്തും മുന്നണികളുടെ പ്രചാരണം ഫോട്ടോ ഫിനിഷിലേയ്ക്ക് കടക്കുകയാണ്.


പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തിയപ്പോള്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയപ്രശ്‌നങ്ങളുയര്‍ത്തിയുള്ള ആരോപണ പ്രത്യാരോപണങ്ങളാല്‍ കളം നിറയുകയാണ് മൂന്ന് മുന്നണികളും. അവസാന നിമിഷം ദേശീയ നേതാക്കളെ എത്തിച്ച് വോട്ട് ഉറപ്പിക്കാന്‍ ആഞ്ഞു ശ്രമിക്കുകയാണ് മുന്നണികള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതൃത്വത്തിലെ താരനിരയാണ് കേരളത്തിലെത്തി രാഷ്ട്രീയചര്‍ച്ചകള്‍ കൊഴുപ്പിക്കുന്നത്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായ രാഹുല്‍ഗാന്ധിക്ക് വോട്ടുതേടി ഇന്ന് സഹോദരി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുകയാണ്. രാഹുല്‍ ഗാന്ധിയുടെ പര്യടനത്തിലൂടെ പ്രചാരണത്തില്‍ ഓളമുണ്ടാക്കാനായതും ഇന്ന് പ്രിയങ്ക എത്തുന്നതും വളരെ പ്രതീക്ഷയാണ് യു.ഡി.എഫ് നേതൃത്വത്തിന് നല്‍കുന്നത്. എ.കെ ആന്റണി പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ്. ഇന്ന് തിരുവനന്തപുരത്തുള്ള ആന്റണി നാളെ തീരദേശത്ത് റോഡ് ഷോയോടുകൂടിയാണ് പ്രചാരണം അവസാനിപ്പിക്കുന്നത്. എന്നിരുന്നാലും വരും ദിവസങ്ങളില്‍ അടിയൊഴുക്കില്‍ അടിതെറ്റുമോ എന്ന നെഞ്ചിടിപ്പാണ് സ്ഥാനാര്‍ഥികള്‍ക്ക്.
തുടക്കത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വിഷയമാകാതിരുന്ന ശബരിമല വിവാദം അവസാനഘട്ടത്തില്‍ ബി.ജെ.പി ശക്തമായ പ്രചരണായുധമാക്കിയതോടെ തിരിച്ചടിക്ക് ഇടതു പ്രചാരണനായകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇറങ്ങി.


ശബരിമല വിഷയമുയര്‍ത്തി കേരളത്തിനു പുറത്തും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ഇടതുസര്‍ക്കാരിനെ കടന്നാക്രമിച്ച പ്രധാനമന്ത്രിക്ക് വിവിധ വേദികളിലായി മുഖ്യമന്ത്രി മറുപടി നല്‍കുകയാണ്. അത് ഇന്നും നാളെയും കൂടുതല്‍ കരുത്താര്‍ജ്ജിക്കും. കാരണം പാര്‍ട്ടിയുടെ പ്രധാന കേന്ദ്രമായ കണ്ണൂരും വടകരയിലും, കാസര്‍കോടുമാണ് ഇനി മുഖ്യമന്ത്രിയുടെ പരിപാടി. ഓടിനടന്ന് പൊതുയോഗങ്ങളില്‍ ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിക്കുന്നതിനിടയിലും വിശ്രമവേളയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കീഴ്ഘടകങ്ങള്‍ക്ക് കൈമാറുന്നുണ്ട് മുഖ്യന്‍.


സി.പി.എമ്മിനിത് ജീവല്‍മരണ പോരാട്ടമാണ്. പ്രതീക്ഷിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്ത്യത്തിനുതന്നെ ഇടവരും. അതിനാല്‍, പൊതുയോഗങ്ങളിലൂടെ അവസാനഘട്ടത്തില്‍ കളം പിടിക്കാനാണ് എല്‍.ഡി.എഫ് ശ്രമം. ഇന്നും നാളെയുമായി സംസ്ഥാനമെമ്പാടും ബൂത്തുകള്‍ കേന്ദ്രീകരിച്ച് രണ്ടായിരത്തോളം ചെറു പൊതുയോഗങ്ങള്‍ ഇടതു മുന്നണി സംഘടിപ്പിക്കും. ബൂത്തടിസ്ഥാനത്തില്‍ കുടുംബയോഗങ്ങള്‍ നടത്തി യു.ഡി.എഫും കലാശ പോരാട്ടത്തിന് സജ്ജമായി. ആചാര ലംഘനം യു.ഡി.എഫും എന്‍.ഡി.എയും സജീവമായി ഉയര്‍ത്തുമ്പോള്‍ വര്‍ഗീയവിരുദ്ധ പ്രചാരണത്തിലൂന്നുകയാണ് ഇടതുമുന്നണി. കൊട്ടിക്കലാശമായ നാളെ മുന്നണികള്‍ പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് റോഡ് ഷോ സംഘടിപ്പിക്കും.


മോദി സര്‍ക്കാരിനും സംഘപരിവാറിനുമെതിരേ വിമര്‍ശനം കൂര്‍പ്പിച്ചാണ് തുടക്കത്തില്‍ ഇടതുമുന്നണി പ്രചാരണം മുന്നോട്ട് നീക്കിയത്. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ, ബി.ജെ.പിയുടേതിന് സമാനമായ കോണ്‍ഗ്രസിന്റെ സാമ്പത്തികനയത്തിലടക്കം വിമര്‍ശനം കടുപ്പിച്ചു. കര്‍ഷക ദുരിതത്തിന് വഴി വച്ച ആസിയന്‍ കരാറും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനവുമെല്ലാം രാഷ്ട്രീയാക്രമണത്തിന് ഇടത് ആയുധമായി.
സ്ഥാനാര്‍ഥി നിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കി കളത്തിലിറങ്ങിയ ഇടതുമുന്നണി പ്രചാരണരംഗത്ത് തുടക്കം മുതല്‍ പുലര്‍ത്തിവന്ന ആധിപത്യം അവസാനം വരെയും നിലനിര്‍ത്തിയെങ്കിലും യു.ഡി.എഫും എന്‍.ഡി.എയും രംഗത്തിറങ്ങിയതോടെ ചിലയിടങ്ങളില്‍ അവര്‍ കളം പിടിച്ചു. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ വരവുണ്ടാക്കുന്ന ഓളം ചെറുതാവില്ലെന്ന് യു.ഡി.എഫ് കരുതുന്നുണ്ട്.


ന്യൂനപക്ഷ ഏകീകരണം 20 മണ്ഡലങ്ങളിലും ചലനങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷ അവരെ നയിക്കുന്നു. അങ്ങനെയൊരു ഏകീകരണത്തിന് സാധ്യതയില്ലെന്നാണ് ഇടതുപക്ഷം കരുതുന്നത്. ചെങ്ങന്നൂര്‍ ഇഫക്ട് മത ന്യൂനപക്ഷമേഖലകളില്‍ എല്ലായിടത്തും ഇടതിനുകൂലമായി ഇപ്പോഴുമുണ്ടെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ തട്ടിയുണ്ടാകുന്ന അടിയൊഴുക്ക് തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷാബലം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും, പാലക്കാടുമടക്കം പലേടത്തും അവരത് പ്രതീക്ഷിക്കുന്നു. നാമജപസമരമടക്കം സൃഷ്ടിച്ച ചലനങ്ങള്‍ അനുകൂലമാകുമെന്ന് അവര്‍ കരുതുമ്പോള്‍, ശബരിമല വിഷയത്തില്‍ അനുകൂലതരംഗം യു.ഡി.എഫും പ്രതീക്ഷിക്കുന്നു. എന്‍.എസ്.എസിന്റേതടക്കമുള്ള സമീപനം അനുകൂലമാണെന്ന പ്രതീക്ഷയിലാണവര്‍. ഇടതുപക്ഷമാകട്ടെ നവോത്ഥാനമൂല്യ സംരക്ഷണസമിതിയിലും മറ്റുമാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ശബരിമലയെ തീവ്ര ഹൈന്ദവ വികാരമാക്കി വളര്‍ത്തിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത് ന്യൂനപക്ഷങ്ങളെയടക്കം പുനര്‍വിചാരത്തിന് പ്രേരിപ്പിക്കുമെന്നും കണക്കുകൂട്ടുന്നു.


അതേസമയം, നിക്ഷപക്ഷ വോട്ടും ന്യൂനപക്ഷ വോട്ടും ഏത് ഭാഗത്തേയ്ക്ക് മറിയും അതിനനുസരിച്ചായിരിക്കും വിജയം. സംസ്ഥാനത്ത് ആകെയുള്ള 2.54 കോടി വോട്ടര്‍മാരില്‍ 30 ലക്ഷത്തോളം ഇത്തരത്തിലുള്ളതാണ്. അത് അവസാന നിമിഷം മാത്രം മറിയുന്നതാണ്. പ്രചാരണം അവസാനിക്കാന്‍ ഒരു നാളിരിക്കേ തരംഗങ്ങളൊന്നും ദൃശ്യമല്ല. എന്നാലും ശക്തമായ അടിയൊഴുക്കുകളുടെ സൂചനകള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടി.വി രാജേഷിനും തിരിച്ചടി, വിടുതല്‍ ഹരജി തള്ളി

Kerala
  •  3 months ago
No Image

ചലച്ചിത്ര മേഖലയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

Kerala
  •  3 months ago
No Image

2013 പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Kerala
  •  3 months ago
No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  3 months ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  3 months ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  3 months ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  3 months ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  3 months ago