പുതിയ ഇന്ത്യയില്‍ വി.ഐ.പികളില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയില്‍ വി.ഐ.പികളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരും ഇ.പി.ഐ(എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) ആണെന്നും അദ്ദേഹം വ്യക്തമാക്കി. മാസാന്ത റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ഇന്ത്യ എന്നത് ഒരു സങ്കല്പാണ്. അത് യഥാര്‍ഥത്തില്‍ ഇന്ത്യയെ ഡിജിറ്റലാക്കുകയെന്നതാണെന്നും ഈയൊരവസരത്തില്‍ ആരും ഉയര്ന്നവരല്ലാതാകും. എല്ലാവരും തുല്യരാകുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്-മോദി കൂട്ടിച്ചേര്‍ത്തു.
അടുത്ത കാലത്തായി സര്‍ക്കാര്‍ കൈകൊണ്ട ചില തീരുമാനത്തെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വി.ഐ.പി പരാമര്‍ശം നടത്തിയത്. വി.ഐ.പികളെന്ന്പറഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് എടുത്തുമാറ്റിയ നടപടിയെ അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.ഐ.പി സംസ്കാരം എന്നത് ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പുതിയ ഇന്ത്യയെന്ന സങ്കല്പത്തില് എല്ലാ വ്യക്തികളും പ്രധാനികള്‍ തന്നെയാണ്.
ചിലരുടെ മനസില്‍ നിന്ന് വി.ഐ.പി സംസ്കാരം എടുത്ത് കളയലാണ് വാഹനങ്ങളില്‍നിന്ന് റെഡ് ബീക്കണ്‍ നീക്കം ചെയ്യുന്നതു കൊണ്ട് ലക്ഷ്യം വച്ചത്. മന്ത്രമാരും അല്ലാത്തവരുമെല്ലാം തുല്യരാണ്. ഇന്ത്യയിലെ 125 കോടി ജനങ്ങളും പ്രധാനപ്പെട്ടവര്‍ തന്നെയാണ്-മോദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."