HOME
DETAILS

പച്ചക്കറി വില്‍പനയുമായി സിനിമാ സംവിധായകന്‍

  
backup
August 17, 2020 | 1:31 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

 


ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: കൊവിഡ് പ്രതിസന്ധിയില്‍ എല്ലാം തകര്‍ന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വഴിയോരത്ത് പച്ചക്കറി വില്‍പന നടത്തുകയാണ് 'ലാല്‍ജോസ് 'എന്ന സിനിമയുടെ സംവിധായകനായ പൊന്നാനി സ്വദേശി കബീര്‍ പുഴമ്പ്രം.പതിനൊന്നു വര്‍ഷം സിനിമയുടെ പിറകെ നടന്ന് അവസാനം സിനിമ എന്ന സ്വപ്നം പൂവണിഞ്ഞ് ഷൂട്ടിങ്ങും മറ്റു ജോലികളും പൂര്‍ത്തിയായപ്പോഴാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നത്. അതോടെ
തീയേറ്ററുകള്‍ അടച്ചു പൂട്ടി. ഒപ്പം പ്രതീക്ഷകളും സ്വപ്നങ്ങളും. പ്രതിസന്ധി താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ലാല്‍ജോസ് എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കബീര്‍ പുഴമ്പ്രം അതിജീവനത്തിനായി വണ്ടിയില്‍ പച്ചക്കറി വില്‍പനക്കിറങ്ങി. കഴിഞ്ഞ ഒരു മാസമായി കബീര്‍ വാഹനങ്ങളില്‍ പച്ചക്കറി കയറ്റി തെരുവില്‍ വില്‍പ്പന നടത്തും.നിശ്ചിത സ്ഥലങ്ങള്‍ എന്നൊന്നുമില്ല, തെരുവില്‍ എവിടെയെങ്കിലും കച്ചവടക്കാരനായി നില്‍ക്കും.അതിജീവനത്തിന്റെ നല്ല പാഠം പകര്‍ന്നു നല്‍കുന്നതില്‍ വീട്ടുകാരും നാട്ടുകാരും പിന്തുണയുമായുണ്ട്.വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ശാരിക് നായകനാകുന്ന ചിത്രമാണ് ലാല്‍ജോസ്.ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കബീര്‍ പുഴമ്പ്രം വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്തിരുന്നെങ്കിലും സിനിമ യായിരുന്നു ലക്ഷ്യം.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരക്കഥകളുമായി ലൊക്കേഷനുകള്‍ കയറിയിറങ്ങി.
ഈ അലച്ചിനിടയിലാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്. പച്ചക്കറി വില്‍പനയായാലും കൂലിപ്പണിയായാലും എല്ലാത്തിനും മാന്യതയുണ്ടെന്നും, തിരക്കഥാകൃത്തും സംവിധായകനുമായ ഒരാള്‍ക്ക് അനുഭവ സമ്പത്താണ് വേണ്ടതെന്നും കബീര്‍ പറയുന്നു. സംവിധായകനായാല്‍ മറ്റു ജോലികള്‍ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്‌നമെന്നും, ഇഗോ, നാണക്കേട് എന്നിവ മാറ്റി വച്ചാല്‍ ഒരാള്‍ക്ക് ഈ ലോകത്ത് വിജയിക്കാന്‍ കഴിയുമെന്നുമാണ് കബീര്‍ പുഴമ്പ്രം സാക്ഷ്യപ്പെടുത്തുന്നത്. ഏതായാലും പച്ചക്കറിക്കച്ചവടം തന്നെ മറ്റൊരു ജീവിതം പഠിപ്പിച്ചെന്ന്കബീര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  7 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ

Weather
  •  7 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  7 days ago
No Image

ഒമാനില്‍ മലപ്പുറം സ്വദേശിയായ കണാതായതായി പരാതി

oman
  •  7 days ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  7 days ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  8 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  8 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  8 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  8 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  8 days ago