ലുഫ്ത്താന്‍സ ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസ് പുനരാരംഭിച്ചു
കൊച്ചി: ലുഫ്ത്താന്‍സ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസ് പുനരാരംഭിച്ചു. ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് സര്‍വിസ് പുനരാരംഭിച്ചത്. ഓഗസ്റ്റ് അവസാനം വരെ 40ലേറെ വിമാനങ്ങള്‍ സര്‍വിസ് നടത്തും. ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ലുഫ്ത്താന്‍സ ഇപ്പോള്‍തന്നെ ഔട്ട്ബൗണ്ട് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇന്‍ബൗണ്ട് വിമാന സര്‍വിസുകള്‍ നടത്തുക.
ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് വിമാനത്താവളങ്ങളില്‍ കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതിനാല്‍ ക്വാറന്റൈന് ഒഴിവാക്കാനാകും. ംംം.ഹൗളവേമിമെ.രീാ എന്ന വെബ്സൈറ്റില്‍ സര്‍വിസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സുരക്ഷ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലുഫ്ത്താന്‍സ ഗ്രൂപ്പ് സീനിയര്‍ ഡയരക്ടര്‍ ജോര്‍ജ് ഇട്ടിയില്‍ പറഞ്ഞു. ജൂലൈ മുതല്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൊറോണ വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പരിശോധനാഫലം 4-5 മണിക്കൂറിനുള്ളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."