HOME
DETAILS
MAL
ഡോ.എസ്. കൃഷ്ണകുമാര്‍ വീണ്ടും ബി.ജെ.പിയില്‍
backup
April 20 2019 | 23:04 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. എസ്. കൃഷ്ണകുമാര്‍ വീണ്ടും ബി.ജെ.പിയില്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈന് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. 1984 മുതല്‍ 1991 വരെ കൊല്ലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് എം.പിയായിരുന്ന എസ്. കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രിയുമായിരുന്നു.
2003ല്‍ ബി.ജെ.പി അധികാരത്തിലിരിക്കേ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ 2004ല്‍ ബി.ജെ.പി വിട്ട് വീണ്ടും കോണ്‍ഗ്രസിലെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."