എല്ലാത്തിലും മുന്നില്‍ മലപ്പുറം തന്നെ; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍
മലപ്പുറം: സിറ്റിങ് എം.പിമാര്‍ പോരാട്ടത്തിനിറങ്ങുന്ന മലപ്പുറവും പൊന്നാനിയും കൂടാതെ വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്ന മലപ്പുറം ജില്ലയിലാണ് ഇത്തവണയും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 31,36,191. പുരുഷ വോട്ടര്‍മാരാണ് കൂടുതല്‍. 15,68,239. 15,67,944 സ്ത്രീ വോട്ടര്‍മാരുള്ള ജില്ലയില്‍ എട്ട് ഭിന്ന ലിംഗക്കാരുമുണ്ട്്. പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് രണ്ടാമതുള്ള മലപ്പുറത്തെ 17,143 പേരും വിധി എഴുതും. 18നും 19നും ഇടയിലുള്ള ന്യൂജെന്‍ വോട്ടര്‍മാരുടെ എണ്ണത്തിലും സംസ്ഥാനത്ത് ഒന്നാമത് മലപ്പുറമാണ്.
84,438 പുതുവോട്ടര്‍മാരാണ് ഇക്കുറി വോട്ടിടുന്നത്. ഇതില്‍ 51,267 പുരുഷന്മാരും 33,168 സ്ത്രീകളും മൂന്ന് ഭിന്നലിംഗ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. നൂറുവയസിന് മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണത്തിലും മലപ്പുറം മുന്നിലുണ്ട്. നൂറു പിന്നിട്ട 238 വോട്ടര്‍മാരുള്ള തിരുവനന്തപുരം ജില്ലയ്ക്ക് പിറകില്‍ 148 വോട്ടര്‍മാരുമായി ജില്ല രണ്ടാമതുണ്ട്.
ആത്മവിശ്വാസത്തോടെ ലീഗ്
ഹരിതകോട്ടയില്‍ ഭൂരിപക്ഷത്തിന്റെ കണക്കുകളാണ് ലീഗിന്റെ ചര്‍ച്ച. യു.ഡി.എഫിലെ പ്രമുഖ നേതാവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പാര്‍ട്ടിയുടെ ദേശീയ മുഖമായ ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും ജനവിധി തേടുന്നു. സിറ്റിങ് എം.പിമാരെ ഇറക്കിയും വിവാദങ്ങളില്ലാതെയും പ്രചാരണത്തിന്റെ അവസാന നിമിഷവും തുടരാനായതും മുന്‍കാലങ്ങളിലൊന്നുമില്ലാത്ത കെട്ടുറപ്പും ലീഗിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനുവാണ് ഇടതു സ്ഥാനാര്‍ഥി. പൊന്നാനിയില്‍ മത്സരിക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എക്കാവട്ടെ അപരന്മാരുടെ ഭീഷണിയുണ്ട്്. പി.വി അന്‍വര്‍ പുത്തന്‍വീട്ടില്‍ എന്ന പേരില്‍ മത്സരിക്കുന്ന പി.വി അന്‍വറിന് അപരന്മാരായി അന്‍വര്‍ പി.വി ആലുംകുഴി, അന്‍വര്‍ പി.വി റസീന മന്‍സില്‍ എന്നീ പേരുകളില്‍ രണ്ട് അപരന്മാരുണ്ട്്. കഴിഞ്ഞ തവണ ഇടതു ചിഹ്നമായ കപ്പും സോസറും വച്ചാണ് ഒരു അപരന്റെ പ്രചാരണം.
ഇ.ടി മുഹമ്മദ് ബഷീറിനു മൂന്നും വി.പി സാനുവിന് ഒന്നും അപരന്മാരുണ്ട്്. മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലായി 20 പേരാണ് മത്സര രംഗത്ത്. മലപ്പുറം ജില്ല കൂടി ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭയില്‍ മാത്രം 20 സ്ഥാനാര്‍ഥികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."