കെ.എസ്.ആര്.ടി.സി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം തൊളിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്നാണ് തീരുമാനം.
സിംഗിള്‍ ഡ്യൂട്ടി സമ്പ്രാദായം തുടരും. എന്നാല്‍ തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളാകും ഇനി ഉണ്ടാവുക. 6-2, 2-8, 8-10 എന്നിങ്ങനെയായിരിക്കും സാധാരണ ഷിഫ്റ്റുകള്‍. ഇതിനു പുറമേ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള ഒരു ഷിഫ്റ്റ് കൂടി ഉണ്ടാകും മന്ത്രി വ്യക്തമാക്കി. സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി.
രാത്രികാലങ്ങളില്‍ കൂടുതല്‍ മെക്കാനിക്കുകള്‍ ആവശ്യമായി വരുന്നതിനാലാണ് പുതിയ ഷിഫ്റ്റ് ഏര്‍പ്പെടുത്തുന്നതെന്നും ഷിഫ്റ്റില്‍ റൊട്ടേഷന്‍ ഉണ്ടാകില്ല എന്ന തെറ്റിദ്ധാരണയാണ് ജീവനക്കാരെ സമരത്തിനു പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."