ഇന്ത്യന്‍ ശാസ്ത്രജ്ഞക്ക് റോയല്‍ സൊസൈറ്റിയില്‍ അംഗത്വം
ബംഗളൂരു: ശാസ്ത്ര രംഗത്തെ അതുല്യ സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞയായ ഗഗന്‍ദീപ് കാങിന് ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ ശാത്രജ്ഞ സൊസൈറ്റിയില്‍ അംഗമാകുന്നത്. ലോകത്തിലെ ഏറ്റവുമാദ്യത്തെ ശാസ്ത്ര അക്കാദമിയാണിത്. പ്രമുഖ ശാസ്ത്രജ്ഞരാണ് ഇതിലെ അംഗങ്ങള്‍. ഈ വര്‍ഷം കാങിന് പുറമെ റോയല്‍ സൊസൈറ്റിയില്‍ അംഗങ്ങളായ മറ്റ് ഇന്ത്യന്‍ വംശജരാണ് അമേരിക്കന്‍-കനേഡിയല്‍ ഗണിത ശാസ്ത്രജ്ഞ മഞ്ജുള്‍ ഭാര്‍ഗവ, ഓസ്ട്രേലിയന്‍ ഗണിത ശാസ്ത്രജ്ഞന് അക്ഷയ് വെങ്കടേഷ്, ബ്രിട്ടീഷ് ബയോളജിസ്റ്റ് ഗുര്‍ദയാല്‍ ബെസ്റ എന്നിവര്‍.
കാങിന് മുന്‍പ് രണ്ട് ഇന്ത്യന്‍ വംശജരായ വനിതാ ശാസ്ത്രജ്ഞരായ പ്രബിതാ ഗെയ് 2016ലും അമേരിക്കന്‍ മൈക്രോ ബയോളജിസ്റ്റ് ലളിത രാമകൃഷ്ണന് 2018ലും റോയല്‍ സൊസൈറ്റിയില്‍ അംഗങ്ങളായിട്ടുണ്ട്. ക്ലിനിക്കല്‍ ശാസ്ത്രജ്ഞയും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലെ ഗാസ്ട്രോഇന്റസ്റ്റിനല്‍ സയന്‍സിലെ പ്രൊഫസറുമാണ് ഗഗന്‍ദീപ് കാങ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജിയിലെ ട്രാന്സ്ലേഷനല് ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടിവ് ഡയരക്ടറാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."