കേരള-ഖത്തർ വിമാന സർവ്വീസുകൾ നാളെ മുതൽ ആരംഭിക്കും
ദോഹ: ഇന്ത്യ- ഖത്തർ എയർ ബബിൾ കരാർ നാളെ മുതൽ പ്രാബല്യത്തിൽ. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിച്ച പ്രവാസികൾക്ക് ഇനി ഖത്തറിലേക്ക് മടങ്ങാം. കേരളത്തിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള സർവീസുകളിലേക്ക് ഖത്തർ എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ കമ്പനികൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 31 വരെയാണ് കരാർ കാലാവധി.
ഖത്തർ എയർവേയ്സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ഖത്തറിലേക്ക് സർവീസ് ഉണ്ടാകും. എന്നാൽ, തിരുവനന്തപുരത്ത് നിന്ന് ഖത്തർ എയർവേയ്സിന് മാത്രമാണ് സർവീസുള്ളത്. ടിക്കറ്റുകൾ വിമാനകമ്പനികളുടെ വെബ്സൈറ്റിൽ നിന്നും ബുക്ക് ചെയ്യാം.ഖത്തർ എയർവേയ്സിൽ ഒരാൾക്ക് ഇക്കോണമി ക്ലാസിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 23,243 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇത് തിരുവനന്തപുരത്ത് നിന്ന് 22,507 രൂപയായിരിക്കും.
എയർ ഇന്ത്യ എക്സ്പ്രസ്സിൽ കൊച്ചി- ദോഹ 19,456 രൂപയും, തിരിച്ച് 945 റിയാലുമാണ് ഓൺലൈൻ ബുക്കിംഗ് നിരക്ക്.
കോഴിക്കോട്- ദോഹ 18,968 രൂപയും തിരിച്ച് 945 റിയാലും, കണ്ണൂർ- ദോഹ 20,982 രൂപയും തിരിച്ച് 895 റിയാലുമായിരിക്കും.
ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് 14,964 രൂപയും തിരിച്ച് 737 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്ടു നിന്ന് ദോഹയിലേക്ക് 19,952 രൂപയും തിരിച്ച് 737 റിയാലും, കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് 19,955 രൂപയും ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് 737 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
എയർ ഇന്ത്യ എക്സ്പ്രസ് : കൊച്ചി-ദോഹ ആഗസ്റ്റ് 20, 27, 30 തീയതികളിൽ. കോഴിക്കോട്-ദോഹ ആഗസ്റ്റ് 21, 29 തിയതികളിൽ. കണ്ണൂർ-ദോഹ ആഗസ്റ്റ് 26 ന്.
ഇൻഡിഗോ സർവീസുകൾ: കൊച്ചി-ദോഹ ആഗസ്റ്റ് 18, 21, 23, 25, 28. കണ്ണൂർ-ദോഹ ആഗസറ്റ് 19, 22, 26, 29. കോഴിക്കോട് -ദോഹ ആഗസറ്റ് 19, 24, 25, 27, 31. എന്നിങ്ങനെയാണ് വിമാനങ്ങളുടെ യ്ത്ര ഷെഡ്യൂൾ.
കേരളത്തിന് പുറമേ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സർവീസുകൾ നടത്തുന്നുണ്ട്. ഖത്തറിലേക്ക് മടങ്ങാനുള്ള യാത്രക്കാർ മന്ത്രാലയത്തിന്റെ എക്സെപ്ഷണൽ റീ എൻട്രി പെർമിറ്റിനായി https://portal.www.gov.qa/wps/
കുടുംബങ്ങൾക്ക് സ്പോൺസർ നേരിട്ടും കമ്പനി ജീവനക്കാർക്ക് തൊഴിലുടമയുമാണ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്. ഹോട്ടൽ ബുക്കിംഗിന് https://www.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."