HOME
DETAILS

മൂന്നു വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരണത്തിന് ഒരുങ്ങി സഊദി

  
backup
May 02, 2017 | 5:58 PM

saudi-moves-to-privatisation-on-three-major-airports

ജിദ്ദ: സഊദിയിലെ വലിയ തിരക്കുള്ള മൂന്ന് എയര്‍പോര്‍ട്ടുകള്‍ വന്‍ വരുമാനം പ്രതീക്ഷിച്ച് സ്വകാര്യവത്ക്കരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. അല്‍ഖസീം, ഹായില്‍, തായിഫ് വിമാനത്താവളങ്ങളാണ് വൈകാതെ സ്വകാര്യവത്ക്കരിക്കുമെന്ന് ഗതാഗത മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ സുലൈമാന്‍ അല്‍ഹംദാന്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് മന്ത്രിസഭാ അംഗീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. സഊദിയില്‍ ആദ്യമായി സ്വകാര്യ വത്ക്കരിച്ചത് മദീന വിമാനത്താവളമായിരുന്നു.

2020 അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ വിമാനത്താളങ്ങളും പുതിയവയും നവീകരിച്ചവയുമാകും. വലിയ വിമാനത്താവളങ്ങള്‍ക്ക് പുറമെ ചെറിയ വിമാനത്താവളങ്ങളും നിവീകരിക്കുന്നതിനുള്ള പദ്ധതികള്‍ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. പുതിയ ജിദ്ദ എയര്‍പോര്‍ട്ട് നിര്‍മാണത്തിന്റെ ജോലി മുഴുവനായി പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. ഇവ വൈകാതെ യാത്രക്കാര്‍ക്ക് മുഴുവനായി തുറന്നുകൊണ്ടുക്കും. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളവും ജിദ്ദയാണ്.

ഈ വര്‍ഷം ഇതുവരെ 54,547 സര്‍വീസുകളാണ് ഇവിടെ നടത്തിയത്. വിവിധ കമ്പനികള്‍ സമര്‍പ്പിച്ച ടെന്‍ഡറുകള്‍ പ്രത്യേക കമ്പനി പഠിച്ചാന്‍ സിങ്കപ്പൂര്‍ കമ്പനിക്ക് ജിദ്ദ വിമാനത്താവള നടത്തിപ്പിന് കരാര്‍ നല്‍കുന്നതെന്നും സുലൈമാന്‍ അല്‍ഹംദാന്‍ പറഞ്ഞു. 20 വര്‍ഷത്തേക്കാണ് ഇതിന്റെ കരാര്‍ കലാവധി. സിങ്കപ്പൂര്‍ കമ്പനി നടത്തിപ്പ് ഏറ്റെടുക്കുന്നതോടെ യാത്രക്കാര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം ഉയരുമെന്നാണ് പ്രതീക്ഷക്കുന്നത്. സഊദിയിലെ യുവതീയുവാക്കള്‍ക്ക് പുതിയ കമ്പനി തൊഴിലവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  2 months ago
No Image

പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും മുട്ടുകുത്തി മാപ്പ് പറയിക്കുകയും ചെയ്തു; ബിജെപി നേതാവ് അറസ്റ്റിൽ

National
  •  2 months ago
No Image

ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണൽ പദവി; ആദരം

National
  •  2 months ago
No Image

സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ

National
  •  2 months ago
No Image

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

uae
  •  2 months ago
No Image

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  2 months ago
No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  2 months ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  2 months ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  2 months ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  2 months ago