HOME
DETAILS

ഉദയനാപുരം പഞ്ചായത്തില്‍ 51,724,000 രൂപയുടെ പദ്ധതിക്ക് അംഗീകാരം

  
backup
May 02 2017 | 19:05 PM

%e0%b4%89%e0%b4%a6%e0%b4%af%e0%b4%a8%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 2017-18 വര്‍ഷത്തേക്ക് 51,724,000 രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ക്ക് വികസന സെമിനാറില്‍ അംഗീകാരം. നവകേരള പദ്ധതിയുടെ ഭാഗമായി ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ ദൗത്യങ്ങളില്‍ ഊന്നിയുള്ള പദ്ധതികളാണ് അംഗീകരിച്ചത്. കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കാണ് മുന്‍തൂക്കം.
 സമ്പൂര്‍ണ ജൈവകൃഷിയായിരിക്കും പ്രോത്സാഹിപ്പിക്കുക. തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ കരനെല്‍കൃഷിക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. അഞ്ഞൂറു കുടുംബങ്ങളില്‍ ജൈവകൃഷിയും പശു വളര്‍ത്തലും കിണറും ബയോഗ്യാസ് യൂനിറ്റും കമ്പോസ്റ്റ് സംവിധാനവും ഉള്‍പ്പെടുന്ന സംയോജിത പദ്ധതിയായ ഹരിതഭവനം പദ്ധതി നടപ്പിലാക്കുന്നതിനും നിര്‍ദേശമുണ്ട്.
ക്ഷീരഗ്രാമം, ആടുഗ്രാമം പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം ഏറ്റെടുക്കും. പാലിയേറ്റീവ് കെയര്‍ പദ്ധതി വിപുലമാക്കും.
സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ്മുറികള്‍, സേവനങ്ങള്‍ വീട്ടുമുറ്റത്ത് എത്തിക്കുന്നതിന് ഗ്രാമകേന്ദ്രങ്ങള്‍, നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദയനാപുരം ഓണം ഫെസ്റ്റ്, ക്യാന്‍സര്‍ നിര്‍ണയ ക്യാംപ്, യോഗ-നീന്തല്‍ പരിശീലനം, വയോജനങ്ങള്‍ക്ക് പകല്‍വീട്, ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം, ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് എന്നിവയാണ് വികസന സെമിനാര്‍ മുന്നോട്ടുവച്ച മറ്റു പ്രധാന നിര്‍ദേശങ്ങള്‍.
പട്ടികജാതി-പട്ടിക വര്‍ഗ മേഖലകള്‍ക്കും വനിത, ശിശു,വയോജനങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്കും പ്രത്യേകം പദ്ധതികള്‍ക്ക് സെമിനാറില്‍ രൂപം നല്‍കി.
ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തി.
 വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് മോഹനന്‍ കരട് പദ്ധതി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, പി.ആര്‍.എസ് മേനോന്‍, ഡോ. വിജിത്ത് ശശിധര്‍, പ്രൊഫ. രാമചന്ദ്രപണിക്കര്‍, അക്കരപ്പാടം രാജന്‍, സുരേഷ് ബാബു,ഷീല ശശിധരന്‍, പി.ടി മുരളീധരന്‍, പ്രവീണ സിബി, പി.പി ദിവാകരന്‍, പി.ഡി ജോര്‍ജ്, ഡി സുനില്‍കുമാര്‍, സന്ധ്യാമോള്‍, അഡ്വ. പി.കെ സുരേഷ്ബാബു, ജമീല നടരാജന്‍, സുലോചന പ്രഭാകരന്‍, കെ.എസ് സജീവ്, എം.വി ശശികല, ജയ ഷാജി, ഗിരിജ പുഷ്‌കരന്‍, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ജാവേദ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago