പ്രശാന്ത് ഭൂഷണ് പിന്തുണയുമായി 1,300 സുപ്രിംകോടതി അഭിഭാഷകര്‍
ന്യൂഡല്‍ഹി: ട്വീറ്റുകളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി അഭിഭാഷകര്‍. വിഷയത്തില്‍ ഉയര്‍ന്ന ബെഞ്ചില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ ശിക്ഷാ വിധി പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ട് 1,300 സുപ്രിംകോടതി അഭിഭാഷകര്‍ സംയുക്ത പ്രസ്താവനയിറക്കി.
മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, ശ്യാം ദിവാന്, സജ്ഞയ് ഹെഗ്ഡെ, രാജുരാമചന്ദ്രന്‍, ഹുസൈഫ അഹമ്ദി, മിഹിര്‍ ദേശായി തുടങ്ങിയ പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി അഭിഭാഷകരെ നിശബ്ദരാക്കാന്‍ കോടതി ശ്രമിക്കുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രശാന്ത് ഭൂഷണെതിരായ വിധി കോടതിയുടെ വിശ്വാസ്യത വീണ്ടെടുക്കില്ല. മറിച്ച് തുറന്നു സംസാരിക്കുന്നതില്‍നിന്ന് അഭിഭാഷകരെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുക. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യം ഉയര്‍ന്നുനിന്ന് സംസാരിക്കുക ബാറുകളാണ്. ബാറുകളെ കോടതിയലക്ഷ്യത്തിന്റെ ഭീഷണികൊണ്ട് നിശബ്ദരാക്കുന്നത് കോടതിയെ ശക്തിപ്പെടുത്തില്ല.
ഭൂഷണിന്റെ ട്വീറ്റുകളില്‍ അസാധാരണമായി ഒന്നുമില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ സാധാരണ ഉന്നയിച്ചു കാണാറുള്ള പ്രശ്നങ്ങള്‍ മാത്രമാണ് അതിലുള്ളത്. ഈ വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ നിലപാടു തേടാതെയാണ് വിധി പറഞ്ഞതെന്നത് നിര്‍ഭാഗ്യകരമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."