ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം: എസ്.കെ.എസ്.എസ്.എഫ്
കല്‍പ്പറ്റ: ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫാസിസത്തിന് വളരാന്‍ ഇടമില്ലാത്ത വിധം പരാജയപ്പെടുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാരമ്പര്യമായി ഇന്ത്യയില്‍ നിലനിന്നിരുന്ന മതേതര ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഭരണ ഘടനയെ പോലും വെല്ലുവിളിച്ച് ഉയര്‍ന്ന് വന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തേണ്ടതാണന്നും അത്തരക്കാരുടെ വിജയങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ രാജ്യത്തെ ഭരണഘടന പോലും നശിപ്പിക്കപ്പെടുമെന്ന് യോഗം വിലയിരുത്തി.
അക്രമ രാഷ്ട്രീയവും വര്‍ഗീയ ഫാസിസവും പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും, രാജ്യത്തെ മതേതരത്യവും ജനാധിപത്യവും നിലനിര്‍ത്താന്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കരുതെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ നിന്ന് ആരും വിട്ട് നില്‍ക്കരുതെന്നും, അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് മുഹ്യുദ്ധീന്‍ കുട്ടി യമാനി അധ്യക്ഷനായി, മെയ്തീന്‍ ദാരിമി, നൗഷീര്‍ വാഫി, അബ്ബാസ് വാഫി, ശിഹാബ് റിപ്പണ്‍, റഷീദ് വെങ്ങപ്പള്ളി, നദീര്‍ മൗലവി, ജാഫര്‍ വെള്ളിലാടി, മുസ്ഥഫ വെണ്ണിയോട് സംസാരിച്ചു. സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ സ്വാഗതവും ശാഹിദ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."