'ദേശീയപാത ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് വോട്ടില്ലെന്ന്'
വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കര്‍മസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കില്ലെന്ന് ദേശീയപാതാ കര്‍മസമിതി ജില്ലാ ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. പാത സ്വകാര്യ വല്കരണം അവസാനിപ്പിക്കുക, പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ മുഴുവന്‍ ആനുകൂല്യങ്ങളും ഉറപ്പാക്കുക, സമര സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങള്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥികളെ നേരില്‍കണ്ട് ഉന്നയിച്ചിരുന്നു. ഇത് അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് രേഖപെടുത്തൂവെന്ന് യോഗം പ്രഖ്യാപിച്ചു. അഴിയൂര്‍ മുതല്‍ വെങ്ങളം വരെ വീടും സ്ഥലവും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ മുപ്പത്തിനായിരത്തില്പരം വോട്ടുകളാണുള്ളത്.
ഈ വോട്ടുകള്‍ മണ്ഡലത്തിലെ ജയപരാജയം നിര്‍ണയിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ സി.വി ബാലഗോപാല്‍ അധ്യക്ഷനായി. എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ കുഞ്ഞിരാമന്, കെ. കുഞ്ഞിരാമന്, പി.കെ നാണു, കെ.പി.എ വഹാബ്, പി. സുരേഷ്, വി.കെ ഭാസ്കരന്, രാമചന്ദ്രന് പൂക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."