ദൃശ്യവിസ്മയങ്ങളുമായി വിചാരം എക്‌സിബിഷന്‍; പ്രദര്‍ശനം നാലിന് സമാപിക്കും
കൊച്ചി: മറൈന്‍ ഡ്രൈവില്‍ പുരോഗമിക്കുന്ന വിചാരം വൈജ്ഞാനിക പ്രദര്‍ശനം കാണാന്‍ സന്ദര്‍ശകരുടെ വന്‍തിരക്ക്.
കുട്ടികള്‍ക്കായുള്ള കിഡ്‌സ് ഗാലറി, ബുക്ക്‌സ് ഗാലറി, ഫാമിലി കോര്‍ണര്‍ എന്നിവയ്ക്കാണ് സന്ദര്‍ശകരേറെ. മനുഷ്യ ജനനം, ജീവിതം, ശാരീരിക വളര്‍ച്ച, പ്രപഞ്ച- ആകാശ വിസ്മയങ്ങള്‍, ജീവജാലങ്ങളിലെ സൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍, മരണം, ദുരന്തങ്ങള്‍, ജീവിത പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദൃശ്യവല്‍ക്കരിച്ചാണ് പ്രദര്‍ശനം നടത്തുന്നത്.
പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങളുടെയും വീഡിയോകളുടെയും പലതരം ശബ്ദം മൊബൈല്‍ ഫോണിലൂടെ പ്രദര്‍ശനം കാണുന്നതോടൊപ്പം ശ്രവിക്കുന്നതിനും തുടര്‍ പഠനത്തിനുപയോഗിക്കവുന്നതുമായ മൊബൈല്‍ ആപ്പും സൗജന്യമായി പ്രദര്‍ശന നഗരിയില്‍ ലഭ്യമാണ്. പ്രദര്‍ശനത്തിന്റെ ഭാഗമായി ക്വിസ്സ് മത്സരം, സ്‌നേഹക്കൂട്, തുടങ്ങിയവക്കായി പ്രത്യേകം പവലിയനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
പ്രവേശനം തികച്ചും സൗജന്യമാണ്. വിസ്ഡം ഗ്‌ളോബല്‍ ഇസ്്‌ലാമിക് മിഷനു കീഴില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വൈജ്ഞാനിക പ്രദര്‍ശന സംരംഭമായ വിസ്ഡം ഗ്യാലറിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.പ്രദര്‍ശനം നാളെ സമാപിക്കും. രാവിലെ 9മുതല്‍ രാത്രി 9 വരെയാണ് സന്ദര്‍ശക സമയം. നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ മുജാഹിദ് ബാലുശേരി 'ജീവിതം എന്തിനു വേണ്ടി' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."