ചുഴലികാറ്റില്‍ ഇഞ്ചതൊട്ടിയില്‍ വന്‍ നാശനഷ്ടം
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചതൊട്ടിയില്‍ തിങ്കളാഴ്ച്ച വൈകിട്ട് വീശിയ ചുഴലികാറ്റില്‍ വന്‍ നാശനഷ്ടം.വൈകിട്ട് നാലോടെ മഴയോടൊപ്പമെത്തിയ കാറ്റ് സംഹാര താണ്ഡവമാടുകയായിരുന്നു. ഒരു വീട് പൂര്‍ണമായും 38 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചു.
ഇഞ്ചതൊട്ടി ഫോറസ്റ്റ് സ്റ്റേഷന്‍, സെന്റ് മേരിസ് എല്‍.പി.സ്‌കൂള്‍ എന്നിവയുടെ മേല്‍കൂരകള്‍ക്കും കേട്പാട് സംഭവിച്ചു.വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് ട്രാന്‍സ്‌ഫോര്‍മര്‍ തകരുകയും 60 ല്‍ പരം വൈദ്യുത കാലുകള്‍ ഒടിഞ്ഞ് വീഴുകയും ചെയ്തു.പതിനായിരത്തോളം ഏത്ത വാഴകളും, 1300 ല്‍ പരം റബര്‍ മരങ്ങളും, 150 ജാതിയും, 200 തെങ്ങ്, 250 ല്‍ പരം കൊക്കോയും കുരുമുളകും 300 ഓളം കവുങ്ങും കാറ്റില്‍ നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്.കണ്ണാപ്പിള്ളി രത്‌നാകരന്റെ ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍കൂര പൂര്‍ണമായും കാറ്റെടുത്തു കൊണ്ടു പോയി.പടിക്കക്കുടി ബിനോയിയുടെ വീടിന് മുകളിലേക്ക് കൂറ്റന്‍ ആഞ്ഞിലിമരം വീണ് ഒരു വശത്തെ കോണ്‍ക്രിറ്റ് അടര്‍ന്നു വീഴുകയും ജീപ്പ് വീട്ട് മുറ്റത്ത് കിടന്ന ജീപ്പ് തകരുകയും ചെയ്തു.
ഏലിയാസ് പെരുമ്പിള്ളില്‍, മനോഹരന്‍ മലയില്‍, ആനി തെക്കും തറ, ഷൈജന്‍ കാഞ്ഞിരം തടത്തില്‍, എശാവ് ചെറുക്കാട്ട്, എല്‍ദോസ് ചെറുക്കാട്ട്, ബിനോയ് പട്ടേരുകുടി, പൈലി മങ്ങാട്ട്, ബൈജു മാളിയേക്കര, രവി കണ്ണാം പറമ്പില്‍, ശോഭ മാമ്പിള്ളിക്കുടി, സത്യഭാമ പുതിയേടത്ത്, ജോണ്‍ കല്ലിക്കുടി, പ്രദീപ് പാറയ്ക്കല്‍, ബേബി കഞ്ഞിയാക്കുഴി,കെ.ജി വിജയന്‍ കല്ലികുടി തുടങ്ങിയവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."