HOME
DETAILS
MAL
ജനിതകമാറ്റം വന്ന കൊറോണ വൈറസ് അപകടകാരിയല്ലെന്ന് വിദഗ്ധന്‍
backup
August 19 2020 | 02:08 AM
സിംഗപ്പൂര്‍ സിറ്റി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കേസുകള്‍ ലോകത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ ഇത്തരം വൈറസുകളെ പേടിക്കേണ്ടതില്ലെന്ന് സിംഗപ്പൂര്‍ സ്വദേശിയായ ആരോഗ്യ വിദഗ്ധന്‍. പരിവര്‍ത്തനം സംഭവിച്ച കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാമെങ്കിലും ആദ്യ വൈറസിന്റെയത്ര മാരകമല്ലെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി കണ്‍സള്‍ട്ടന്റായ പോള്‍ ടാംബ്യ പറയുന്നത്. യു.എസ് കേന്ദ്രമായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. നിലവിലെ കൊറോണ വൈറസിനെക്കാള്‍ പത്ത് മടങ്ങ് ശക്തിയുള്ള കൊറോണ വൈറസ് മലേഷ്യയില്‍ കണ്ടെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തിയ ഒരാളിലൂടെ കൊവിഡ് പടര്‍ന്നുകിട്ടിയ സംഘത്തില്‍ നിന്നാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇത്തരത്തില്‍ പരിവര്‍ത്തനം വന്ന വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലേഷ്യയിലും ഫിലിപ്പൈന്‍സിലും കണ്ടെത്തിയ ഡി614ജി വൈറസ് സിംഗപ്പൂരിലും കണ്ടെത്തിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."