ഹോസ്റ്റല്‍ മെസ്സില്‍ നിന്നു ഭക്ഷണം കഴിക്കാത്തവര്‍ക്ക് കുടിവെള്ളമില്ല; നട്ടംതിരിഞ്ഞ് അന്തേവാസികള്‍
കണ്ണൂര്‍: സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹോസ്റ്റല്‍ മെസ്സില്‍ നിന്നു ഭക്ഷണം കഴിക്കാത്തവര്‍ക്ക് കുടിവെള്ളത്തിനു വിലക്ക്. പള്ളിക്കുന്നിലെ സംസ്ഥാന വനിതാ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പുതിയ തീരുമാനത്തില്‍ കുടുങ്ങിയിരിക്കുകയാണ് അന്തേയവാസികള്‍. ഇവിടെ താമസിക്കുന്ന വനിതാ ജീവനക്കാര്‍ ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്കു വരുമ്പോള്‍ കുടിവെള്ളം കരുതേണ്ട സ്ഥിതിയാണ്. കടുത്ത വേനലില്‍ പുറമെ നിന്നു കുടിവെള്ളം വിശ്വാസത്തോടെ വാങ്ങാന്‍ പറ്റാതിരിക്കെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ നിന്നു കുടിവെള്ളം നിഷേധിക്കുന്നത് വ്യാപകമായ പരാതിക്കിടയായിട്ടുണ്ട്. മാര്‍ച്ച് 31 മുതലാണ് കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രികാലങ്ങളില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണമെങ്കില്‍ നേരത്തെ വാങ്ങിക്കണം അല്ലെങ്കില്‍ രാത്രിയില്‍ പുറത്തിറങ്ങി വെള്ളം വാങ്ങേണ്ട ഗതികേടിലാണ് വനിതാ ജീവനക്കാര്‍. രാത്രിയില്‍ പുറത്ത് ഇറങ്ങാന്‍ വിലക്കുള്ളതിനാല്‍ ഹോസ്റ്റലിലെ വനിതകള്‍ക്ക് ഏറെ പ്രയാസമാണ്. കുടിവെള്ളം നിഷേധിക്കുന്നതിനെതിരെ വനിതാ ജീവനക്കാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് അന്തേയവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."