HOME
DETAILS
MAL
പാതിവഴിയിലായ വൈദ്യുതി പദ്ധതികള്‍: ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
backup
August 19 2020 | 03:08 AM
തൊടുപുഴ: പള്ളിവാസല്‍ വിപുലീകരണ പദ്ധതിയടക്കം നിര്‍മാണം തുടങ്ങി പാതിവഴിയിലായ ജല വൈദ്യുതി പദ്ധതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. പദ്ധതികളുടെ നിര്‍മാണ പുരോഗതി കാലക്രമം അനുസരിച്ച് കോടതിയെ അറിയിക്കാനും ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും ആവശ്യപ്പെട്ടു.
പള്ളിവാസല്‍, തൊട്ടിയാര്‍, ചാത്തങ്കോട്ടുനട, വഞ്ചിയം പദ്ധതികളുടെ നിര്‍മാണ ജോലികള്‍ രണ്ടു ദശാബ്ദക്കാലത്തോളമായി ഇഴഞ്ഞുനീങ്ങുന്നത് സംബന്ധിച്ച് കോഴിക്കോട് സ്വദേശി ജേക്കബ് ജോസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."