മന്ത്രി ജലീലിന്റെ ബന്ധുനിയമന വിവാദം: സഹീര്‍ വീണ്ടും പരാതി നല്‍കി
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ ബലിയാടായ സഹീര്‍ കാലടി വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇത് ആറാംതവണയാണ് സഹീര്‍ പരാതി നല്‍കുന്നത്. വ്യവസായ മന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ അഴിമതി ആരോപണം ഉന്നയിച്ച് നല്‍കിയ പരാതി മന്ത്രിക്ക് തന്നെ മുഖ്യമന്ത്രി കൈമാറിയിരിക്കുകയാണ്.
ഇതിനുമുന്‍പ് നല്‍കിയ അഞ്ച് പരാതികള്‍ തുടര്‍നടപടിക്ക് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുന്നുവെന്നായിരുന്നു സഹീറിന് ലഭിച്ച മറുപടി. എന്നാല്‍, മന്ത്രി ഓഫിസിലെ ഉന്നത സ്വാധീനത്താല്‍ തുടര്‍ അന്വേഷണം നിര്‍ജീവമാവുകയായിരുന്നു. വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് പവിത്രന്‍ എന്നിവര്‍ക്കെതിരേ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് 2020 ജനുവരിയില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ഇവര്‍ക്കെതിരേ കാടാമ്പുഴ പൊലിസില്‍ മൊഴിയും നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ യാതൊരു അന്വേഷണവും ഇപ്പോള്‍ നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."