കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടി :പിണറായി
കേളകം:കോണ്‍ഗ്രസ് പാര്‍ട്ടിയെ വിശ്വസിക്കാന്‍ കഴിയില്ലെന്നുമുഖ്യമന്ത്രി പിണറായി വിജയന്‍. കേളകത്ത് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തതു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വര്‍ഗീയതയ്‌ക്കൊപ്പം നടന്നതിന്റെ ഫലമായി വലിയൊരു നേതൃനിര ബി.ജ.പിയുടെ ഭാഗമായി. മതനിരപേക്ഷതയുടെ ഭാഗത്ത് നില്‍ക്കുമ്പോള്‍ വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് ആ സമീപനം സ്വീകരിച്ചില്ല. വിവിധ സംസ്ഥാനങ്ങളെടുത്ത് പരിശോധിച്ചാല്‍ കോണ്‍ഗ്രസുകാര്‍ എങ്ങനെ ബി.ജെ.പി.യായി എന്നു മനസിലാകും. ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ബി.ജെ.പി.യുടെ കൂടെപ്പോയി ഭരിക്കാനുള്ള എണ്ണം തികച്ചു കൊടുത്തു. ത്രിപുരയില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഒന്നാകെ ബി.ജെ.പി.യായിമാറി. കേരളത്തില്‍ കോണ്‍ഗ്രസ് പ്രധാനികള്‍ ബി ജെ.പി.യില്‍ പോകാന്‍ തയാറെടുക്കുന്നു. ബി.ജെ.പി.യിലെത്തി എന്നു വരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പല ഉറപ്പുകളും നല്‍കിയാണ് ഇവരെ കോണ്‍ഗ്രസില്‍ നിലനിറുത്തുന്നത്. ബി.ജെ.പി.യില്‍ പോകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ഉറപ്പുകൊടുക്കുന്നു. എന്തൊരു ഗതികേടാണിത്. ഇത് കോണ്‍ഗ്രസില്‍ അല്ലാതെ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ കാണുമോ. ഇവിടെ ബി.ജെ.പി. അനുഭാവികളെല്ലാം നാളെ ബി.ജെ.പി. ആകുമെന്നു കരുതുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കേളകം ലോക്കല്‍ സെക്രട്ടറി സി.പി.ഷാജി അധ്യക്ഷനായി. മന്ത്രി ഇ.പി.ജയരാജന്‍, കെ.കെ.രാഗേഷ് എം.പി, പി.ഹരീന്ദ്രന്‍, ടി. കൃഷ്ണന്‍, വി.ജി.പത്മനാഭന്‍, കെ.മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."