ചെങ്ങന്നൂര്‍ താലൂക്ക് സേവനസ്പര്‍ശം നാളെ
ആലപ്പുഴ: കലക്ടറുടെ ചെങ്ങന്നുര്‍ താലൂക്ക്തല പൊതുജനപരാതി പരിഹാര പരിപാടി സേവനസ്പര്‍ശം നാളെ നടക്കും. ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാളിലൊരുക്കുന്ന അദാലത്ത് വേദിയില്‍ രാവിലെ ഒമ്പതു മുതല്‍ കലക്ടര്‍ വീണ എന്‍. മാധവന് പരാതികള്‍ നേരിട്ട് സ്വീകരിക്കും.
രാവിലെ 8.30ന് പുതിയ പരാതികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങും. ചെങ്ങന്നൂര്‍ താലൂക്കിലെ പൊതുജനങ്ങങ്ങള്‍ക്ക് അപേക്ഷകളും പരാതികളും കളക്ടര്‍ക്ക് നേരിട്ട്് നല്‍കാം. അവസാനത്തെ പരാതിക്കാരനേയും കണ്ടിട്ടേ ജില്ലാ കളക്ടര്‍ മടങ്ങൂ. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കും. ഫയലുകള്‍ കലക്ടര്‍ നേരിട്ട് പരിശോധിച്ച് തീരുമാനം എടുക്കും. പരാതി നല്കാന് എത്തുന്നവര്‍ക്ക് കുടിവെള്ള വിതരണത്തിനും ലഘുഭക്ഷണ വിതരണത്തിനും സൗകര്യം ഒരുക്കുന്നുണ്ട്.
അറിയിപ്പ് ലഭിച്ച എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും അന്നേ ദിവസം കൃത്യസമയത്ത് ഹാളില്‍ ഹാജരാകണമെന്ന് കലക്ടര്‍ അറിയിച്ചു. അപേക്ഷ സൗജന്യമായി എഴുതി നല്‍കാനുള്ള സൗകര്യം, ആധാര്‍ രജിസ്ട്രേഷനുള്ള സൗകര്യം, എല്ലാ പരാതികളിലും അടിയന്തര തീര്‍പ്പ് എന്നിവ സേവനസ്പര്ശത്തിന്റെ പ്രത്യേകതയാണ്. സൗജന്യലഘുഭക്ഷണവും പൊലിസ്, ചികിത്സ സൗകര്യം എന്നിവയും ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."