HOME
DETAILS
MAL
വീടിനകത്ത് കയറി കുഞ്ഞിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
backup
May 02 2017 | 19:05 PM
കായംകുളം: അമ്മയോടൊപ്പം ഉറങ്ങി കിടന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ നാലര പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാവ് കവര്‍ന്നു. ദേശത്തിനകം കുമ്പളത്ത് പ്രസന്നകുമാറിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
ജനല്‍ പാളി തുറന്ന ശേഷം കതകിന്റെ കുറ്റികള്‍ മാറ്റി തുറന്നാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.
കുഞ്ഞിന്റെ അരഞ്ഞാണം രണ്ട് കാല്‍വളകള്‍ എന്നിവയാണ് മോഷ്ടിച്ചത്.പുലര്‍ച്ചെ നാലുമണിയോടെ പ്രസന്നകുമാര്‍ ഉണര്‍ന്നപ്പോള്‍ കതക് തുറന്ന് കിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഡോഗ് സ്‌കോട് എത്തിയെങ്കിലും സമീപത്തെ ഒരു വീടിനു സമീപംവരെ മാത്രമേ എത്തി നിന്നു.
വിരലടയാള വിദഗ്ധര്‍ എത്തി തെളിവെടുത്തു.കായംകുളം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."