കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ തന്നെ വരട്ടെ- നിലപാട് വ്യക്തമാക്കി പ്രിയങ്കയും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാജിക്കു ശേഷം സോണിയ ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. ഹരഅടുത്ത ആധ്യക്ഷന്‍ ആരെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇതിനിടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ വരട്ടെയെന്നാണ് പ്രിയങ്കയും അഭിപ്രായപ്പെടുന്നത്. നേരത്തെ സ്ഥാനം രാജി വെച്ചൊഴിയുമ്പോള്‍ ഇതേ കാര്യം രാഹുല്‍ ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു. 'ഇന്ത്യ റ്റുമാറോ- കോണ്‍വര്‍സേഷന്‍ വിത്ത് ദ നെക്‌സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ ലീഡേഴ്‌സ് '- എന്ന പുസ്തകത്തിനായി നടത്തിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
'ഞങ്ങളും രണ്ടു പേരും പാര്‍ട്ടി അധ്യക്ഷ പദവി വഹിക്കുന്നില്ല. ഞാന്‍ രാഹുലിനോട് ഈ നിലപാടില്‍ പൂര്‍ണമായി യോജിക്കുന്നു. രാജിക്കത്തില്‍ മാത്രമല്ല. അല്ലാതെയും രാഹുല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്' - പ്രിയങ്ക പറഞ്ഞു.
തങ്ങളുടെ നേതാവായി ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാളെ സ്വീകരിക്കാന്‍ താന്‍ ഒരുക്കമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'നാളെ മുതല്‍ ഉത്തര്‍പ്രദേശില്‍ വേണ്ട ആന്‍ഡമാനിലെ പാര്‍ട്ടി കാര്യങ്ങള്‍ നോക്കണമെന്ന് എന്നോട് അധ്യക്ഷന്‍ ആവശ്യപ്പെടാടാല്‍ അത് ഞാന്‍ അനുസരിക്കും, സന്തോഷത്തോടെ ആന്‍ഡമാനിലേക്കു പോകും'- അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി- നെഹ്രു കുടുംബത്തിന് പുറത്തു നിന്നുള്ള ആള്‍ വേണമെന്ന് കഴിഞ്ഞ ദിവസം പ3മുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."