തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണക്കില്ല: എ.എല്‍.എഫ്.ഐ
കൊച്ചി: മൃഗങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പില്‍ ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്റഗ്രേഷന്‍(എ.എല്‍.എഫ്.ഐ) അംഗങ്ങള്‍ എല്‍.ഡി.എഫിനെതിരേ വോട്ട് ചെയ്യുമെന്ന് എ.എല്‍.എഫ്.ഐ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊല്ലം ശാസ്താംകോട്ട അയ്യപ്പ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഉടമസ്ഥതയിലുള്ള നീലകണ്ഠന് എന്ന ആനയെ മദപ്പാടെന്ന പേരില്‍ വര്‍ഷങ്ങളായി ചങ്ങലക്കിട്ടു പീഡിപ്പിക്കുന്നതിനെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. സൗജന്യ വിദഗ്ധ ചികിത്സയ്ക്കായി നീലകണ്ഠനെ എസ്.ഓ.എസ് വൈല്‍ഡ് ലൈഫ് എന്ന സംഘടനക്ക് വിട്ടുകൊടുക്കാത്ത വനംവകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതു സംന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടി ഉണ്ടായിട്ടില്ല. കൂടാതെ, കാട്ടാനകള്ക്കെതിരേയുള്ള ആക്രമണങ്ങളും കേരളത്തിലാണ് ഏറ്റവും കൂടുതലുള്ളത്. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ടു നല്‍കേണ്ടെന്നു തീരുമാനിച്ചതായും എ.എല്‍.എഫ്.ഐ വ്യക്തമാക്കി. എ.എല്‍.എഫ്.ഐ പ്രസിഡന്റ് അമ്മു സുധില്‍, ജനറല്‍ സെക്രട്ടറി ഏന്ജല്സ് നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."