കെ.എസ്.ഇ.ബി ലൈനിടാന്‍ വേണ്ടി കുഴിയെടുത്ത റോഡ് തകര്‍ന്നു
കാക്കനാട്: സ്വകാര്യ ഫ്‌ളാറ്റിലേക്ക് കെ.എസ്.ഇ.ബി ലൈനിടാന്‍ വേണ്ടി കുഴിയെടുത്ത റോഡ് തകര്‍ന്നു.
ഇന്‍ഫോപാര്‍ക്കിലേക്ക് പോകാനുള്ള എളുപ്പവഴികളിലൊന്നായ നിലംപതിഞ്ഞിമുകള്‍ ശാന്തിനഗര്‍ റോഡാണ് തകര്‍ന്നത്. ഇതോടെ നാട്ടുകാര്‍ റോഡിന്റെ പേര് മാറ്റി 'ശാന്തിനഗര്‍ കുളംറോഡ് ' എന്നാക്കി.
വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും ഇതൊന്നും വകവയ്ക്കാതെയാണു രണ്ടുമാസം മുന്‍പു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു റോഡുകള്‍ നെടുകയെയും കുറുകെയും വെട്ടിപ്പൊളിച്ചു കെ.എസ്.ഇ.ബി കേബിളിട്ടത്. പണി കഴിഞ്ഞപ്പോള്‍ റോഡിലെ കുഴി മൂടി നിരപ്പാക്കാതെ മണ്ണും കല്ലും കൂട്ടിയിട്ട് ബന്ധപ്പെട്ടവര്‍ മുങ്ങി.
മഴയെത്തിയതോടെ ഇവ ഇളകി റോഡ് ചെളിക്കുളമാകുകയും അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നത്.
അടിയന്തരമായി ജനപ്രതിനിധികള്‍ ഇടപ്പെട്ടു റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ശാന്തിനഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. വാസുദേവന്‍ നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."