കക്കാട്ടൂര്‍ പബ്ലിക് ലൈബ്രറിയ്ക്ക് സംസ്ഥാന പുരസ്‌കാരം
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ കക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന കക്കാട്ടൂര് പബ്ലിക് ലൈബ്രറിയക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ഡി.സി കിഴക്കെമുറിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 44444 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. 1970 ല്‍ ആരംഭിച്ചതാണ് ലൈബ്രറി. പി.എന്‍ പണിക്കരാണ് ലൈബ്രറിയുടെ ശിലാസ്ഥാപനം നടത്തിയത്.
വാഹന സൗകര്യം പോലുമില്ലാത്ത തീര്‍ത്തും ഗ്രാമീണ മേഖലയിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. 707 അംഗങ്ങളും 11224 പുസ്തകങ്ങളും ഉള്ള എ ഗ്രേഡ് ലൈബ്രറിയാണ്. ഏഴ് പത്രങ്ങളും 26 ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനക്കാര്‍ക്ക് ലൈബ്രറിയില്‍ ലഭ്യമാണ്. വീടുകളില്‍ പുസ്തകം എത്തിക്കുന്ന വനിതാ പുസ്തകവിതരണ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നു. 15 വയസ് വരെയുള്ള കുട്ടികള്‍ക്കും വനിതകള്‍ക്കും സൗജന്യമായി അഗംത്വം നല്‍കി വരുന്നു.
കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഇടപെടല്‍ അവാര്‍ഡിന് പരിഗണിച്ചതില്‍ പ്രധാന ഘടകമാണ്. തരിശുഭൂമിയിലെ നെല്‍കൃഷി, പാട്ടകൃഷി, കൃഷി പുസ്തകങ്ങളുടെ വില്‍പ്പനയ്ക്കായിട്ടുള്ള സ്റ്റാള്‍ ഒരുക്കിയത്, നാടന്‍ പശുവിനെ സംബന്ധിച്ച സെമിനാര്‍ തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.പരിസ്ഥിതി സംബന്ധിച്ച സെമിനാറുകള്‍, ചിത്രരചനാ മത്സരങ്ങള്‍, കരാട്ടെ ക്ലാസ്സുകള്‍, പഠനയാത്രകള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു. കെ.യു സൈമണ്‍ പ്രസിഡന്റായും മനോജ് നാരായണന്‍ സെക്രട്ടറിയുമായിട്ടുള്ള 11 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. ഷെറീന അനസില്‍, സൗമ്യ സതീഷ് എന്നിവര്‍ ലൈബ്രേറിയന്‍മാരായി പ്രവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."