വിഴിഞ്ഞം തുറമുഖം: നഷ്ടപരിഹാരത്തുക വിതരണം ചെയ്യണമെന്ന്
കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുക വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.എം. കോവളം ഏര്യാ കമ്മിറ്റി ആവശ്യപ്പെട്ടു.
2015 സെപ്റ്റംബറില്‍ ജീവനാഘാത നിര്‍ണയ സമിതി തയാറാക്കിയ പുനരധിവാസ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാര തുക വിതരണം ചെയ്തിട്ടില്ല. വിഴിഞ്ഞം,അടിമലത്തുറ, മുല്ലൂര്‍, ചൊവ്വര, ചെറുമണല്‍ , ആവാടു തുറ, തുടങ്ങിയ തീരദേശ ഗ്രാമങ്ങളിലെ തൊഴിലാളികളാണ് നഷ്ടപരിഹാരത്തിനായി കഴിഞ്ഞ ഒന്നര വര്‍ഷമായി കാത്തിരിക്കുന്നത്. തുറമുഖ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ ഹാജരാക്കിയിട്ടും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്. നഷ്ട പരിഹാര തുക വിതരണം ചെയ്യാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ സമരം ആരംഭിക്കുമെന്ന് സി.പി.എം കോവളം ഏര്യാ സെക്രട്ടറി പി.എസ്.ഹരികുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."