മണല്‍ വാരല്‍ നിരോധനം നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാകുന്നു
കാക്കനാട്: പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ ജില്ലയിലെ മണല്‍ വാരല്‍ നിരോധിച്ചതു നിര്‍മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. ജില്ലയില്‍ മണല്‍വാരല്‍ മൂലം ലഭിക്കുന്ന വരുമാനം നിലയ്ക്കുന്നത് മൂലം ഈ മേഖലയിലെ പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിച്ചു.
മാത്രമല്ല മണല്‍ മേഖലയില്‍ പണിയെടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും പട്ടിണിയിലാണ്. ഒന്നര വര്‍ഷത്തോളമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടവുകളില്‍ മണല്‍ നിരോധനം വന്നിട്ട്. പഞ്ചായത്തുകളുടെ വിവിധ ഭവന പദ്ധതികളുടെ ഗുണഭോക്താക്കളും മണല്‍ കിട്ടാത്തത് മൂലം പ്രയാസം നേരിടുന്നു.
പണി പൂര്‍ത്തിയാകേണ്ട വീടുകള്‍ മിക്കവയും പാതിവഴിയിലാണ്. കിരഞ്ചന്തയില്‍ 12000 രൂപയ്ക്കു മുകളില്‍ നല്‍കിയാല്‍ ഒരു ലോഡ് മണല്‍ ലഭിക്കുകമെങ്കിലും ഒരു വീടിനു സര്‍ക്കാര്‍ നല്‍കുന്നത് കേവലം രണ്ടു ലക്ഷം രൂപയാണ്.
സമയത്തു നിര്‍മാണം നടത്താന്‍ പറ്റിയില്ലെങ്കില്‍ വാങ്ങിയ തുക തിരിച്ച് നല്‍ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ എങ്ങനെ പണി പൂര്‍ത്തിയാക്കുമെന്നറിയാത്ത അവസ്ഥയിലാണിവര്‍. മണല്‍ വാരുന്ന കടവുകളില്‍ സര്‍വീസ് നടത്തിയിരുന്ന ടിപ്പര്‍ ലോറികളുടെ ജീവനക്കാരും ഉടമകളും നിരോധനം മൂലം കഷ്ടത്തിലാണ്. ജില്ലയിലെ കെട്ടിട നിര്‍മാണ മേഖലയിലും മണല്‍ക്ഷാമം കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്നാണ് പുഴകളില്‍ നിന്നു മണലെടുപ്പ് നിരോധിച്ചത്. പുഴകളില്‍ മണല്‍ ഓഡിറ്റ് നടത്താതെ മണല്‍ വാരാരന്‍ അനുമതി നല്‍കരുതെന്നായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. ജില്ലയില്‍ മൂന്നു നഗരസഭകളിലും 18 പഞ്ചായത്തുകളിലുമായി 54 അംഗീകൃത കടവുകളില്‍ നിന്നാണു മണല്‍ വാരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."