വെള്ളപ്പൊക്കം: ജാഗ്രതാ അറിയിപ്പുകളുമായി ഗൂഗിള്‍
തിരുവനന്തപുരം: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്ന പുതിയ സേവനവുമായി ഗൂഗിള്‍.
കേന്ദ്ര ജല കമ്മിഷനുമായി സഹകരിച്ചാണ് വെള്ളപ്പൊക്ക പ്രവചനം നടത്തി ഇന്ത്യയിലുടനീളം ബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് ജാഗ്രതാ അറിയിപ്പുകള്‍ നല്‍കുന്നത്.
വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് ലൊക്കേഷന്‍ സേവനങ്ങള്‍ ലഭ്യമായ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലേക്കാണ് ഗൂഗിള്‍ നോട്ടിഫിക്കേഷനായി വിവരങ്ങള്‍ നല്‍കുന്നത്. ഉപകരണ ഭാഷയും ഉപയോക്താക്കളുടെ ലൊക്കേഷനും അനുസരിച്ച് നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് അറിയിപ്പുകള്‍ നല്‍കുന്നത്.
പ്രദേശത്തെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് വിവരങ്ങളും തേടാം. നിലവില്‍ വെള്ളപ്പൊക്ക സാഹചര്യം ഉണ്ടെങ്കില്‍ അടുത്ത ദിവസം ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങളുടെ വിഷ്വല്‍ അവലോകനങ്ങളും ലഭ്യമാകും. വെള്ളപ്പൊക്ക പ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഒരു കളര്‍കോഡഡ് മാപ്പും കാണാന്‍ കഴിയും.
ഈ മാപ്പില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്‌സില്‍ കൂടുതല്‍ വിശദമായ കാഴ്ച ലഭിക്കും. ജലനിരപ്പിനെക്കുറിച്ച് നന്നായി മനസിലാക്കാന്‍ സൂം ഇന്‍ ഓപ്ഷനും ലഭ്യമാണ്. ഇന്ത്യയില്‍ എവിടെയിരുന്നും ഈ സേവനം ഉപയോഗിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."