പഞ്ചായത്ത് കണ്വന്ഷന്
കൊടകര: എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂണിയന് മറ്റത്തൂര്‍ പഞ്ചായത്ത് കണ്വന്ഷന് നടത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ 7 മാസങ്ങളായി കൂലി വിതരണം ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 9, 10 തീയതികളില്‍ നടക്കുന്ന തൃശൂര്‍ ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധം വിജയിപ്പിക്കാനും ഈ ആവശ്യം ഉന്നയിച്ച പ്രധാനമന്ത്രിക്ക് കത്തുകള്‍ അയക്കുവാനും തീരുമാനിച്ചു. സി.പി.എം മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി എം.ആര് രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബിജി മണി അധ്യക്ഷനായി. ടി.എ ഉണ്ണികൃഷ്ണന്, പി.എസ് പ്രശാന്ത്, എം.എ സുഗതന്, വനജ ഉണ്ണികൃഷ്ണന്, സരള ഷണ്മുഖന് എന്നിവര്‍ സംസാരിച്ചു. എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂണിയന് കൊടകര പഞ്ചായത്ത് കണ്വന്ഷന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു. ദിവ്യ ഷാജു അധ്യക്ഷയായി. ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."