HOME
DETAILS
MAL
സ്ട്രോങ് റൂം നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചു
backup
April 21 2019 | 06:04 AM
പാലക്കാട്: പാലക്കാട്, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായ മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്ട്രോങ്ങ് റൂമുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥനെ നിയോഗിച്ചു.
മലമ്പുഴ നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും പാലക്കാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് ഡയറക്ടറുമായ (ഓഡിറ്റ്) ജി.ശ്രീകുമാറിനെയാണ് ചുമതലപ്പെടുത്തിയത്.
വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണല്‍ ദിവസംവരെ എ.ആര്.ഒ സ്ട്രോങ്ങ് റൂമുകള്‍ നിരീക്ഷിച്ച് സ്ഥിതിവിവരങ്ങള്‍ രേഖപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."