തദ്ദേശ വോട്ടര്‍പട്ടിക: ഹിയറിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഹിയറിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ വിഡിയോ കോള്‍ വഴിയോ ഹാജരാകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് അറിയിച്ചു. കൊവിഡ് വ്യാപനം മൂലം അപേക്ഷകര്‍ക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ ഇളവ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പ് പതിച്ച് രേഖകള്‍ സഹിതം ഇ- മെയിലായോ നേരിട്ടോ ആള്‍വശമോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്ക് എത്തിക്കണം. ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ ഓണ്‍ലൈന്‍ വഴിയോ വിഡിയോ കോള്‍ വഴിയോ അപേക്ഷയിലെ വിവരങ്ങള്‍ ബോധ്യപ്പെട്ട് തുടര്‍നടപടി സ്വീകരിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ രണ്ടാംഘട്ട പുതുക്കലിനുള്ള കരട് പട്ടിക 12ന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് അന്ന് മുതല്‍ അവസരം നല്‍കിയിരുന്നു. 26 വരെയാണ് സമയപരിധി. അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."