ആദിവാസി മേഖലയില്‍ ജില്ലാ പൊലിസ് മേധാവിക്ക് മുമ്പില്‍ പരാതി പ്രളയം
അടിമാലി : ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മാങ്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ പരാതി പ്രളയം. പരാതികളേറെയും ആദിവാസികളുടെ ഭവന നിര്‍മാണം സംബന്ധിച്ചുള്ളതായിരുന്നു.
ജോലി പൂര്‍ത്തിയായ വീടിന് പട്ടികവര്‍ഗ വകുപ്പ് തുകയനുവദിക്കാത്തതു മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ ചോര്‍ന്നൊലിക്കുന്നതുവരെ പരാതികളില്‍ ഉള്‍പ്പെട്ടു. അടുത്ത ദിവസം ചേരുന്ന ജില്ലാ പട്ടിക ജാതി-പട്ടികവര്‍ഗ വകുപ്പ് അവലോകന യോഗത്തില്‍ പ്രശ്‌നം അവതരിപ്പിച്ച് പരിഹാരമുണ്ടാക്കാമെന്ന് എസ്.പി ഉറപ്പുനല്‍കി. വ്യാപകമാകുന്ന മദ്യ വില്‍പ്പനയെക്കുറിച്ചും പരാതികളുണ്ടായി. തുടര്‍ച്ചയായ പരിശോധനയ്ക്ക് ഒരു എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനേയും വാഹനവും മാങ്കുളത്ത് സ്ഥിരമായി ഉണ്ടാകുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കി.പരാതിപരിഹാര അദാലത്തിനുശേഷം മാങ്കുളത്തെ ആദിവാസി കോളനികളിലൊന്നായ ചിക്കണംകുടി എല്‍.പി സ്‌കൂള്‍ എസ് പി സന്ദര്‍ശിച്ചു.
സ്‌കൂളിന്റെ ശോച്യാവസ്ഥ ബോധ്യപ്പെട്ട ഇദ്ദേഹം വിവരം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും സ്‌കൂളിലെത്തുന്ന കുട്ടികളുടെ യാത്രാ സൗകര്യം പരിഹരിക്കാന്‍ വാഹനമേര്‍പ്പെടുത്തുന്നതിന് ട്രൈബല്‍ വകുപ്പുമായി ബന്ധപ്പെടുമെന്നും ഉറപ്പുനല്‍കി. മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."