പ്രത്യക്ഷ-പരോക്ഷ വര്‍ഗീയത തൂത്തുമാറ്റാനുള്ള അവസരം ഉപയോഗപ്പെടുത്തുക: എം.കെ മുനീര്‍
കോട്ടോപ്പാടം: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യക്ഷ വര്‍ഗീയതയും പിണറായി ഉള്ളിന്റെ ഉള്ളില്‍ സൂക്ഷിക്കുന്ന പരോക്ഷ വര്‍ഗീയതയും തൂത്തെറിയാനുള്ള സുവര്‍ണാവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ അഭിപ്രായപ്പെട്ടു. ഏകാധിപത്യത്തിന്റെയും വര്‍ഗീയതയുടെയും പ്രതിരൂപമാണ് നരേന്ദ്രമോഡി.രാജ്യസുരക്ഷയിലും ദാരിദ്ര്യം ഇല്ലാതാക്കുന്നതിലും മോഡി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ആവശ്യാനുസൃതം പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫിനും വര്‍ഗീയതക്കെതിരെ പറയാന്‍ അവകാശമില്ല. ബി.ജെ.പിയെയും സംഘ്പരിവാറിനെയും നേരിടാന്‍ യു.ഡി.എഫിന് പിണറായിയുടെ ഉപദേശം ആവശ്യമില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിലും യു.ഡി.എഫ് മുന്നേറ്റം പ്രകടമാണ്.
ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ ഇടതുമുന്നണിക്കാവില്ലെന്നും നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിലെ സീറ്റുകളേ അവര്‍ക്ക് കിട്ടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടോപ്പാടം സെന്ററില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ പാറശ്ശേരി ഹസ്സന്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള, ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം, ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ എന്‍.ഹംസ, കല്ലടി അബൂബക്കര്‍, അഡ്വ.ടി.എ.സിദ്ദീഖ്, റഷീദ് ആലായന്‍, എം.എസ്.അലവി, എം.എസ്.നാസര്‍, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.എ.സലാം മാസ്റ്റര്‍, സി.മുഹമ്മദ് ബഷീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, അഡ്വ.നാസര്‍ കൊമ്പത്ത്, പി.മുരളീധരന്‍, എ.അസൈനാര്‍, കറൂക്കില്‍ മുഹമ്മദലി, കെ.പി.ഉമ്മര്‍, ഒ.ചേക്കു മാസ്റ്റര്‍, എം.കെ.മുഹമ്മദലി, റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്, നാസര്‍ പുളിക്കല്‍, ഹുസൈന്‍ കളത്തില്‍, കെ. എം.സാലിഹ, വി.പ്രീത,കെ.ടി. അബ്ദുള്ള, ഷിഹാബ് കുന്നത്ത്, ഉമ്മര്‍ മനച്ചിതൊടി, പടുവില്‍ മാനു, എ.കെ.കുഞ്ഞയമു, എം. കുഞ്ഞറമു ഹാജി, റഫീഖ് കൊങ്ങത്ത്, സി.കെ.മുഹമ്മദ്, സൈനുദ്ദീന്‍ , ഹുസൈന്‍ പോറ്റൂര്‍, ടി.കെ.ഇപ്പു,മനാഫ് , പ്രസംഗിച്ചു. കണ്‍വീനര്‍ സി.ജെ.രമേഷ് സ്വാഗതവും പി.കൊച്ചുനാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."