നവതി കഴിഞ്ഞ ഇയ്യുക്കുട്ടിയേട്ടന്റെ സ്വരമാധുരിക്ക് 75 വര്‍ഷം
കൂറ്റനാട്: 90-ാം വയസിലും പ്രായാധിക്യത്തെ മറന്ന് ചാലിശ്ശേരി ചീരന്‍വീട്ടില്‍ ഇയ്യുക്കുട്ടിയേട്ടന്റെ സ്വരമാധുരിക്ക് ഈസ്റ്റര്‍ ദിനത്തില്‍ എഴുപത്തിയഞ്ച് വര്‍ഷം തികയുന്നു. പീഢാനുഭവ വാരത്തില്‍ സ്ലീബാ വന്ദനവിന്റെ ശൂശ്രഷയില്‍ സ്ലീബാ കുമ്പിടുമ്പോള്‍ ഇയ്യുക്കുട്ടിയേട്ടന്‍ പ്രതിവാക്യം ചൊല്ലുന്നത് കേള്‍ക്കാന്‍ ഇടവകയിലെ നാല് തലമുറകള്‍ക്കാണ് ഭാഗ്യം ലഭിച്ചത്. മാതാപിതാക്കാളായ താവുക്കുട്ടി, ചെറിച്ചി എന്നിവര്‍ 15-ാം വയസില്‍ ഇയ്യുക്കുട്ടിയേട്ടനെ പള്ളിയിലെ മദ്ബഹാ ശൂശ്രഷകനാക്കി.
ചെറുപ്രായം മുതല്‍ ദൈവീക വേലയില്‍ ഏറെ താല്‍പര്യമായിരുന്നു. അന്‍പത് വര്‍ഷത്തിലധികമായി സണ്ടേസ്‌കൂള്‍ അധ്യാപകനായും, പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുറിയാനി ഭാഷയും ഇയ്യുക്കുട്ടിയേട്ടന് ഏറെ സുപരിചതമാണ്. യാക്കോബായ സഭയില്‍ തന്നെ ഇത്തരം വ്യക്തികള്‍ അപൂര്‍വമാണ്. സഭയിലെ തന്നെ ദിവംഗതരായ സീനിയര്‍ വൈദികരുടെ കീഴിലായിരുന്നു സുറിയാനി പഠനവും, ആരാധനക്രമവും പഠിച്ചത്. 1876 മുളന്തുരുന്തി സുനഹദോസില്‍ ചാലിശ്ശേരി പള്ളിയെ പ്രതിനിധീകരി ച്ച് പങ്കെടുത്ത ചീരന്‍ ഇയ്യോബ് കത്തനാരും, 1929ല്‍ പള്ളി വികാരിയായി ദിവംഗതനായ ചീരന്‍ ഇയ്യോബ് കത്തനാരും ഉള്‍പ്പെടുന്ന വൈദീക പാരമ്പ്യമുള്ള കുടുംബത്തിലംഗമാണ് ഇയ്യുക്കുട്ടിയേട്ടന്‍.
പരേതയായ അമ്മിണിയാണ് ഭാര്യ. കുടുംബ വീട്ടില്‍ ഇളയമകന്‍ ജെയിസനോടപ്പമാണ് താമസം. തുടര്‍ വര്‍ഷങ്ങളിലും സഭയുടെ ആരാധന ശൂശ്രഷകളില്‍ പങ്കാളിയാക്കനാണ് ഇയ്യുക്കുട്ടിയേട്ടന്റെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."