ചാംപ്യന്‍സ് ലീഗ്: പി.എസ്.ജി ഫൈനലില്‍
എതിരില്ലാത്ത മൂന്ന് ഗോളിന് ലെപ്‌സിഷിനെ തോല്‍പിച്ചു
ലിസ്ബ: ഫ്രഞ്ച് ചാംപ്യന്‍മാരായ പി.എസ്.ജി ചരിത്രമെഴുതി ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. പി.എസ്.ജിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അവര്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബായ ആര്‍.ബി ലെപ്‌സിഷിനെ പരാജയപ്പെടുത്തിയായിരുന്നു പി.എസ്.ജി ഫൈനലില്‍ പ്രവേശിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പി.എസ്.ജിയുടെ ജയം. അര്‍ജന്റീനന്‍ താരം ഡിമരിയ സെമിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കിലിയന്‍ എംബാപ്പേക്ക് ഒപ്പവും നെയ്മറിന് ഒപ്പവും ഒത്തിണക്കത്തോടെയായിരുന്നു ഡി മരിയ കളിച്ചത്. കളിയില്‍ ര@ണ്ടു ഗോളും രണ്ട@് അസിസ്റ്റും ഡിമരിയ സ്വന്തം പേരില്‍ കുറിച്ചു. സസ്‌പെന്‍ഷന്‍ കാരണം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡിമരിയ കളിച്ചിരുന്നില്ല. കളിയുടെ തുടക്കത്തില്‍ എംബാപ്പയുടെ പാസില്‍ നിന്ന് നെയ്മറിന് മികച്ച അവസരം ലഭിച്ചെങ്കിലും നെയ്മറിന് അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. 13ാം മിനുട്ടില്‍ ഡി മരിയയുടെ ഫ്രീകിക്കില്‍ നിന്ന് മികച്ച ഹെഡറിലൂടെ മര്‍ക്കിനസായിരുന്നു പി.എസ്.ജിക്ക് ലീഡ് നല്‍കിയത്. 42ാം മിനുട്ടിലായിരുന്നു പി.എസ്.ജിയുടെ രണ്ട@ാം ഗോള്‍ പിറന്നത്. ലെപ്‌സിഷ് ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് അറ്റാക്ക് ചെയ്ത് പി.എസ്.ജി ഡി മരിയയിലൂടെ ര@ണ്ടാം ഗോള്‍ സ്വന്തമാക്കി. നെയ്മറിന്റെ പാസ് സ്വീകരിച്ച് ഡിമരിയ പി. എസ്.ജിയെ രണ്ട@് ഗോളിന് മുന്നില്‍ എത്തിച്ചു. ര@ണ്ടാം പകുതിയില്‍ ലെപ്‌സിഷ് പൊരുതി നോക്കിയെങ്കിലും പി.എസ്.ജിയുടെ മൂന്നാം ഗോളും വന്നതോടെ തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയായി. 56ാം മിനുട്ടില്‍ ഡിമരിയയുടെ ക്രോസില്‍ നിന്ന് ബെര്‍ണാട് ആണ് പി.എസ്.ജിക്ക് വേ@ണ്ടി മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ പി.എസ്.ജി അവരുടെ ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത് ആഘോഷിച്ചു. 2003-04 സീസണില്‍ മൊണാക്കോ ഫൈനലില്‍ എത്തിയതിന് ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുന്നത്. മത്സര ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ജഴ്‌സി കൈമാറിയതിന് നെയ്മര്‍ കുരുക്കിലാവുകയും ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് യുവേഫ താരത്തെ ശാസിച്ചു. നെയ്മറിന് ഫൈനല്‍ മത്സരത്തില്‍ കളിക്കാമെന്നും യുവേഫ അറിയിച്ചിട്ടുണ്ട@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."