ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണം: എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാന്‍ ഈ പ്ലാറ്റ്‌ഫോമിലെ മുസ്‌ലിം സമുദായത്തിന് ആഗ്രഹമുണ്ട് '- ഫേസ്ബുക്ക് മാനേജ്‌മെന്റിന് ജീവനക്കാരുടെ തുറന്ന കത്ത്
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകളിലെ നിലപാട് സംബന്ധിച്ച് ഫേസ്ബുക്ക് മാന്ജ്‌മെന്റിന് തുറന്ന കത്തുമായി ജീവനക്കാര്‍. ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷ പ്രചാരണം തടയുന്നതിന് ആവിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപ്പിലാക്കേണ്ടെന്ന ഫേസ്ബുക്ക് ഇന്ത്യയുടെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്.
മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തെ പൂര്‍ണമായി തള്ളിപറയാന്‍ ഫേസ്ബുക്ക് തയ്യാറാകണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു. ഈ പ്രചാരണത്തോടുള്ള സമീപനത്തില്‍ കൂടുതല്‍ സുതാര്യത കമ്പനി പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഫേസ്ബുക്കിന്റ ഇപ്പോള്‍ പുറത്തുവന്ന തീരുമാനങ്ങള്‍ സങ്കടകരമാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ തനിച്ചല്ല. കമ്പനിയുടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സമാനഭിപ്രായമാണുള്ളത്. ഇപ്പോള്‍ ഉന്നയിച്ച ഈ പ്രശ്‌നത്തില്‍ ഫേസ്ബുക്ക് നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നറിയാന്‍ മുസ്‌ലിം സമുദായം കാത്തിരിക്കുന്നുണ്ട് കത്തില്‍ പറയുന്നു.
ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ ഇത്തരമൊരു നിലപാട് കൈക്കൊണ്ടത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നായിരുന്നു ആരോപണങ്ങള്‍ക്ക് മറുപടിയായി ഫേസ്ബുക്ക് നേതൃത്വം പറഞ്ഞത്. ബി.ജെ.പിയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്ന ആരോപണവും ഫേസ്ബുക്ക് ഇന്ത്യ തലവന്‍ അജിത് മോഹന്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് കമ്പനിയിലെ ജീവനക്കാര്‍ തന്നെ സ്ഥാപനത്തിന്റെ സമീപനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വ്യാജ വാര്‍ത്ത പ്രചാരണത്തിനെതിരെ നടപടിയെടുത്തില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തില്‍ ഫേസ്ബുക്ക് സ്വീകരിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്ന് കാണിച്ചായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."