ക്ഷേത്രത്തിലെ കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങിയ നിലയില്‍
വണ്ടൂര്‍: അമ്പലപ്പടി ശിവ ക്ഷേത്രത്തിലെ കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് ക്ഷേത്ര സംരക്ഷണ സമിതി. വിഷം കലക്കിയതെന്ന സംശയത്തില്‍ വണ്ടൂര്‍ പൊലിസില്‍ പരാതി നല്കി. ക്ഷേത്രത്തോട് ചേര്‍ന്ന് 40 സെന്റ് സ്ഥലത്താണ് കുളം സ്ഥിതി ചെയ്യുന്നത്. ജലനിരപ്പ് താഴ്ന്ന് മീനുകള്‍ക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസം ക്ഷേത്രം ട്രസ്റ്റി ചെയര്മാന്, മലബാര്‍ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കുളംവറ്റിച്ച്
മീനുകളെ എടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി മോട്ടോര്‍ പമ്പ് സെറ്റ് ഉള്‍പ്പെടെ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെ കുളം വറ്റിക്കാനായി എത്തിയപ്പോഴാണ് നിരവധി മീനുകള്‍ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദുരൂഹത തോന്നിയതിനാല്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നെന്ന് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് വി.രവി പ്രസാദ് പറഞ്ഞു.
പൊലിസും ഹെല്‍ത്ത് ഇന്‍സ്പെക്ടറും സ്ഥലത്തെത്തതി പരിശോധന നടത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. അതേ സമയം സംഭവത്തില്‍ ദുരൂഹതയില്ലെന്ന് എസ്.ഐ പി.ചന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."