തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി; ജിതന്‍ റാം മാഞ്ചി മുന്നണി വിട്ടു
പട്ന : ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബ.ിജെ.പി മുന്നണിക്കെതിരായി രൂപീകരിച്ച മഹാസഖ്യത്തിന് തിരിച്ചടി. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച ( സെക്കുലര്‍) മഹാസഖ്യം വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ ജിതന്‍ റാം മാഞ്ചി തന്നെയാണ് മഹാഗഡ്ബന്ധനുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സീറ്റ് വീതം വെപ്പിലെ അസംതൃപ്തിയാണ് നീക്കത്തിന് പിന്നിലെന്നാണ് സൂചന. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ജിതന്‍ റാം മാഞ്ചി ബി.ജെ.പി മുന്നണിയില്‍ ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വീതംവെപ്പുമായി ബന്ധപ്പെട്ട് അസംതൃപ്തിയിലായിരുന്നു മാഞ്ചി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സീറ്റ് വീതംവെക്കുന്നത് ചര്‍ച്ച ചെയ്യാനായി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് രാഹുല്‍ഗാന്ധി മാഞ്ചിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജിതന്‍ റാം മാഞ്ചി ആരോപിച്ചു. ആര്‍ജെഡിയും കോണ്‍ഗ്രസുമാണ് മഹാസഖ്യത്തിലെ പ്രധാനപാര്‍ട്ടികള്‍.
നവംബര്‍ 29 നാണ് ബിഹാര്‍ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."