ലൈഫ് മിഷന്‍ പദ്ധതിയില്‍ കണ്‍സല്‍ട്ടന്‍സിയെ മാറ്റില്ല, കമ്മീഷന്‍ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം പരിഗണനയില്‍- എ.കെ ബാലന്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വാങ്ങിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പരിഗണനയിലെന്ന് മന്ത്രി എ കെ ബാലന്‍. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കണ്‍സല്‍ട്ടന്‍സിയെ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ചുയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സിയും മാറ്റാന്‍ ഉദ്ദേശമില്ലെന്ന് എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ളവരെവച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കും. ധാരണപത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഇല്ല. നിയമവകുപ്പ് പറഞ്ഞ കാര്യങ്ങള്‍ ധാരണപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എ.കെ ബാലന്‍ പറഞ്ഞു.
പാവങ്ങള്‍ക്ക് വീടു കിട്ടുന്നതില്‍ പ്രതിപക്ഷത്തിന് അസൂയയാണെന്നും, രാജ്യദ്രോഹപരമായ നടപടിയാണ് അവരുടേതെന്നും,ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്നും ബാലന്‍ കുറ്റപ്പെടുത്തി. അതോടൊപ്പം കൂടെയുള്ള എം.എല്‍.എമാര്‍ അവിടെത്തന്നെ ഉണ്ടാകുമെന്ന് വിചാരിക്കേണ്ടെന്നും മന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.
അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമ, തദ്ദേശവകുപ്പുകളുടെ ഫയലുകളാണ് വിളിപ്പിച്ചത്. ഫ്‌ളാറ്റ് നിര്‍മാണം ഉള്‍പ്പെടെ പ്രോജക്ടുകളില്‍ കരാറുകാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വെവ്വേറെ കരാര്‍ ഉണ്ടാകണമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ഇതനുസരിച്ചുള്ള തുടര്‍കരാറുകള്‍ ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."