സഊദിയിൽ ഇന്ന് 1,385 രോഗ മുക്തി, 42 മരണം, 1,287 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,385 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 42 രോഗികൾ മരണപ്പെടുകയും 1,287 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
#الصحة تعلن عن تسجيل (1287) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (42) حالات وفيات رحمهم الله، وتسجيل (1385) حالة تعافي ليصبح إجمالي عدد الحالات المتعافية (275,476) حالة ولله الحمد. pic.twitter.com/aWWwX1O2hi
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) August 20, 2020
24,949, രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,682 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇന്ന് രാജ്യത്തെവിടെയും നൂറിലധികം വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ ജിദ്ദയിൽ 68 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. മക്ക 67, ജസാൻ 64, റിയാദ് 59, ഖമീസ് മുശൈത് 55 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ മറ്റു സ്ഥലങ്ങൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,548 ആയും വൈറസ് ബാധിതർ 303,973 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,385 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 275,476 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."