മാറാക്കര സി എച്ച് സെന്ററിനു ഫണ്ട് കൈമാറി
ജിദ്ദ: ജീവ കാരുണ്യ പ്രവർത്തന രംഗത്ത് നാലു വർഷമായി പ്രവർത്തിച്ചു വരുന്ന മാറാക്കര സി.എച്ച് സെന്ററിന്റെ പുതിയ ഇരുനില കെട്ടിടത്തിൽ സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി സ്പോൺസർ ചെയ്ത ഹെൽപ് ഡെസ്കിനുള്ള ഫണ്ട് സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ സി.എച്ച് സെന്റര് ഭാരവാഹികൾക്ക് കൈമാറി. കാടാമ്പുഴ എ.സി നിരപ്പിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിൽ വെച്ച് സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊളമ്പൻ സി.എച്ച് സെന്റർ ചെയർമാൻ ഒ.കെ സുബൈറിന് ഫണ്ട് കൈമാറി .
സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അമീർ കാരക്കാടൻ, അഷ്‌റഫലി ആച്ചിക്കുളത്ത് എന്നിവരും മാറാക്കര സി.എച്ച് സെന്റർ ഭാരവാഹികളായ സി. അബ്ദുറഹ്മാൻ മാസ്റ്റർ, ബാവ കാലൊടി, ഒ.പി കുഞ്ഞി മുഹമ്മദ് , ഷാഫി ചെമ്മുക്കൻ, ഒ.കെ കുഞ്ഞിപ്പ, കുഞ്ഞുട്ടി ഹാജി തുടങ്ങിയവർ പങ്കെടുത്തു.
പാലിയേറ്റീവ് ക്ലിനിക്, കിടപ്പിലായ രോഗികളെ വീട്ടിൽ ചെന്ന് പരിശോധിക്കുന്ന ഹോം കെയർ, സൗജന്യ ആംബുലൻസ് സേവനം, അശരണർക്കു സൗജന്യ മരുന്ന് വിതരണം, അത്യാവശ്യ ഘട്ടങ്ങളിൽ സൗജന്യ ഭക്ഷണ വിതരണം, പൊതു ജനങ്ങൾക്ക് വിവിധ സേവനങ്ങൾ ചെയ്തു കൊടുക്കുന്ന ഹെല്പ് ഡെസ്ക് തുടങ്ങിയവയാണ് മാറാക്കര സി. എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ. ഓഗസ്റ്റ് 15 നു മുസ്ലിം ലീഗ് സംസഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓൺലൈൻ വഴി സി. എച്ച് സെന്റർ ഉത്ഘാടനം നിർവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."