HOME
DETAILS

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണോ?

  
backup
August 20 2020 | 23:08 PM

election-during-covid

തെരഞ്ഞെടുപ്പിനു സജ്ജം, നീതിപൂര്‍വമാകണം

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)


എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് സജ്ജമാണ്. നിഷ്പക്ഷവും നീതിപൂര്‍വവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പാണ് നടത്തേണ്ടത്. പ്രോക്‌സി വോട്ട് ഏര്‍പ്പെടുത്തുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തില്‍ ആശങ്കയുണ്ട്. അടിയന്തരമായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിക്കണം. ഇതുവരെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിക്കാത്തത് ശരിയായില്ല. വോട്ടു ചെയ്യാനുള്ള എല്ലാവരുടെയും അവകാശത്തെ മാനിക്കണം. എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാല്‍ കൊവിഡ് വ്യാപന നിരക്ക് ഒക്ടോബറോടെ 20,000 വരെ ഉയരുമെന്നും മരണനിരക്ക് ദിവസേന നൂറിലെത്തുമെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും പരിഗണിച്ച് വേണം അന്തിമ തീരുമാനമെടുക്കാന്‍.

 

ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തണം

എം.എന്‍ കാരശ്ശേരി
(എഴുത്തുകാരന്‍)


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തണം. കേരളത്തില്‍ സമൂഹ വ്യാപനം ഏതളവിലാണെന്നത് വ്യക്തമായി അറിയുന്നത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ്. അതിനാല്‍ ഐ.എം.എയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് അവരാണ്. അതിനാല്‍ ഐ.എം.എയുടെ അഭിപ്രായം ആരായണം.

 


തെരഞ്ഞെടുപ്പില്ലെങ്കില്‍
ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

കോടിയേരി ബാലകൃഷ്ണന്‍
(സി.പി.എം സംസ്ഥാന സെക്രട്ടറി)

തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ സംസ്ഥാനത്തെ ഭരണം ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് പോകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും തെരഞ്ഞെടുപ്പ് നടക്കണം. തെരഞ്ഞെടുപ്പ് നടക്കാതെ പോയാല്‍ പിന്നീട് രാജ്യത്തെ പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാത്തതിന് സമാനമായ സ്ഥിതി ഉണ്ടായേക്കും. പല പ്രയാസങ്ങളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് നിശ്ചിത സമയത്ത് തന്നെ നടത്തണം. കൊവിഡിന്റെ സാഹചര്യത്തില്‍ അതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. രോഗബാധിതരായവര്‍ക്ക് പോലും വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകും. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആര്‍ക്കും രോഗമുണ്ടാകാന്‍ സാഹചര്യമുണ്ടാകരുത്. പൊതുയോഗങ്ങളും പ്രകടനങ്ങളും സാധ്യമാകാത്തതിനാല്‍ പുതിയ രീതിയിലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജനങ്ങളും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തയാറെടുക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago