ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ സ്ഥാപിക്കണം: എസ്.വൈ.എസ്
മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍തന്നെ സ്ഥാപിക്കണമെന്നു മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സുന്നി യുവജന സംഘം ജില്ലാ ഭാരവാഹികളുടെയും മണ്ഡലം സെക്രട്ടറിമാരുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഹജ്ജിനു പുറപ്പെടുന്നതു മലബാറില്‍നിന്നാണ്. ഈ സാഹചര്യത്തില്‍ കരിപ്പൂരില്‍നിന്ന് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്കു മാറ്റിയത് മലബാറില്‍നിന്നുള്ള യാത്രക്കാരോടു കാണിക്കുന്ന അവഗണനയാണെന്നും ഇതു പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുര്‍റഹീം ചുഴലി, സി.കെ ഹിദായത്തുല്ല, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, മുസ്തഫ ദാരിമി വള്ളിക്കുന്ന്, ശമീര്‍ ഫൈസി ഒടമല, നാലകത്ത് കുഞ്ഞിപ്പോക്കര്‍, ടി.എ റഷീദ് ഫൈസി, വി.കെ ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, എം. സുല്‍ഫിക്കര്‍ അരീക്കോട്, മുഹമ്മദ് അശ്‌റഫി, നൂഹ് കരിങ്കപ്പാറ, കെ.വി ബീരാന്‍ മാസ്റ്റര്‍, അബ്ദുല്‍ മജീദ് ദാരിമി വളരാട്, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."